ഇടവമഴ ഒരു ചെറു കുളിരായ് പൊഴിയുന്നു
ഇടക്കൊരു ദു:ഖമായി നിന്‍ ഓര്‍മ്മകള്‍
ഇടക്കിടക്കൊരു; മിന്നല്‍ വെളിച്ചമായ് വീശുന്നു
ഇടനെഞ്ചിലൊരു ഇടി നാഥമായ് നിന്‍ മൊഴികളും
മഴയില്‍, മയങ്ങി മരമെല്ലാം നില്‍ക്കവേ
മനമുരുകി ഇലപോലെ നിണമിറ്റി ഞാനും
മഴക്കാര്‍ മുഴുവനായ് പെയ്തോഴിഞ്ഞിട്ടും
മറവി തഴുകാതെ മായാതെ ഓര്‍മ്മകള്‍
സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തിയ നീ ഓര്‍മയില്‍
സന്ധ്യക്ക് ഒരായിരം പൊന്‍ദീപമായ് തെളിയുന്നു ....
സന്ധ്യാംബരം സിന്ദൂര തിലകമായ് മാറുന്നു .....
സീമകള്‍, നിന്‍ ശരികള്‍ എന്നെ ബന്ധനസ്ഥനാക്കുന്നു ......