Saturday, July 14, 2012

എട്ടാം വാര്‍ഡ്‌

മുന്നറിയിപ്പ് : ഒരു സംഭവ കഥ.  പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ , പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് വായിക്കാനുള്ള കഥ അല്ല ഇത് . ഇത് വായിച് ഓക്കാനം , ചര്‍ദി തുടങ്ങിയ എന്തേലും തോന്നിയാല്‍ മനസാ, വാചാ, കര്‍മ്മണാ  ഞാന്‍ തെറ്റുകാരന്‍ അല്ല എന്ന് ഇതിനാല്‍ ബോധിപ്പിച് കൊള്ളുന്നു .

****************************************************************

 ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗാസ്ട്രോ എന്റെറോളജി വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിലെ പ്രീ - ഓപ്പറേഷന്‍ വാര്‍ഡില്‍ ആണ് . ഒരു കിടിലന്‍ ആശുപത്രി.  ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ലൈഫ് കെയര്‍ യുണിടിന്റെ  പുതിയ പരിപാടിയാണ് ആശുപത്രി നിര്‍മ്മാണം,  അവരാണ് ഈ ആശുപത്രി നിര്‍മ്മിച്ചത് . അതിന്റെ  ഒരു പെര്‍ഫക്ഷന്‍ കാണാനുണ്ട് .
ലാറ്റെക്സ് നെ അറിയില്ലേ ... ബലൂണ്‍ കമ്പനി എന്ന് തമാശയായി പറയാറു
ള്ള , saheli , Ferro Plus , T -care , തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനി.... മാത്രമല്ല MOODS CONDOM , CREZENDO തുടങ്ങിയവയും നിര്‍മ്മിക്കുന്ന ;  നാടൊട്ടുക്ക് കോണ്ടം വൈണ്ടിംഗ് മെഷീന്‍ വെച്ച് കേരള പൌരുഷത്തെ അഞ്ചു രൂപക്ക് ഉറയിലാക്കാന്‍ പുറപ്പെട്ട കമ്പനി.(ഞാന്‍ അവിടെ കുറച്ചു നാളുകള്‍ ജോലി ചെയ്തിരുന്നു അതാ ഇത്തിരി വലിയ വിവരണം ) ബൈ ദ ബൈ പറഞ്ഞു വന്നത് മെഡിക്കല്‍ കോളേജ് ആശുപത്രി ...

സാധാരണ ആശുപത്രികളില്‍ നിന്നും വെത്യസ്തമായ രൂപകല്‍പ്പന , നിറം , എല്ലായിടവും എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കുന്നു എന്ന അത്ഭുതം . ഈ പ്രത്യേകത ജോലിക്കാരിലും ഉണ്ട് . പാമ്പിനെ കണ്ട എലിയെ  പോലെ എങ്ങോട്ടെന്നില്ലാതെ ഓടി നടക്കുന്ന പുരുഷ  ജോലിക്കാര്‍ , പ്രായം അല്‍പ്പം കൂടിയതെങ്കിലും സുന്ദരികളായ സ്ത്രീ ജോലിക്കാര്‍,  ആദ്യമായി വരുമ്പോള്‍ മൂക്കിനെ വിശ്വസിക്കാന്‍ പറ്റീന്നു വരില്ല , ഒന്ന് രണ്ടു തവണ നന്നായി മണത്തു നോക്കിയാലും  നമ്മുടെ ആശുപത്രികളുടെ ട്രേഡ് മാര്‍ക്ക്‌ സുഗന്ധങ്ങളായ ഡെറ്റോള്‍ പരിമണം, മൂത്ര ഗന്ധം എന്നിവ പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍. എങ്കിലും മാറാത്ത ഒന്നുണ്ട് ; പച്ച നിറം . കട്ടിലില്‍ വിരിച്ച തുണിയുടെയും, ജനലിലെ കര്ട്ടന്റെയും , കക്കൂസിലെ മഗ്ഗിന്റെയും നിറം പച്ച തന്നെ . ആശുപത്രികള്‍ ഉണ്ടായ കാലം മുതല്‍ക്കേ മുസ്ലിം ലീഗ് ആരോഗ്യ വകുപ്പ് ഭരിക്കുന്നത് പോലെ തോന്നും കണ്ടാല്‍ ... ഈ പച്ച നിറം ഒഴിച്ചാല്‍ ആകപ്പാട് ഒരു അവധി ആഘോഷിക്കാന്‍ ആശുപത്രിയില്‍ മുറിയെടുത്ത സുഖം തോനുന്നു.
പ്രീ - ഓപ്പറേഷന്‍ എട്ടാം വാര്‍ഡില്‍ ആകെയുള്ള മൂന്ന് കട്ടിലില്‍ ഒഴിവുള്ള ഒന്നില്‍ ഞാന്‍ സ്ഥാനം പിടിച്ചു . എന്റെ വലത് വശത്ത് ഒരു നാല്‍പതു വയസ് തോനുന്ന ഒരാള്‍ കണ്ണ് മിഴിച് മുകളിലേക്ക് നോക്കി സ്വപ്നം കണ്ടു കിടക്കുന്നു . സ്വപ്നത്തില്‍ ഒരു ചെമ്പ്  ബിരിയാണി കഴിച്ചത് പോലെ അങ്ങേരുടെ വയര്‍ വീര്‍ത്ത് നില്‍ക്കുന്നു.
"എന്നാ ഉണ്ട് ചേട്ടാ ... സുഖമാണോ ? " അങ്ങനിപ്പോ ഒറ്റക്ക് ബിരിയാണി കഴിക്കണ്ടാടാ മോനെ എന്ന് കരുതി ഞാന്‍ ഉറക്കെ വിളിച്ചു .
പണി ഏറ്റു...  അങ്ങേരു ഞെട്ടിയതിനോപ്പം ആ വലിയ വയറും കുലുങ്ങി .
"അല്ല ... ഞാന്‍ കരുതി വല്ല സ്വപ്നവും കാണുവായിരുന്നു എന്ന് ...., ചേട്ടന്‍ ഉറങ്ങുവായിരുന്നോ" ഞാന്‍ എന്റെ മുപ്പത്തി രണ്ട് + ഒരു കോമ്പല്ല് ആകെ  മുപ്പത്തി മൂന്ന് പല്ലും കാട്ടി ചോദിച്ചു
 എന്റെ ഇടത് വശത്ത് നിന്ന്  കള്‍ച്ചര്‍ ലെസ്സ് നാട്ടിന്‍ പുറത്തെ ഒരു വയസ്സായ ശബ്ദം പതുക്കെ പറയുന്നു  " ചാകാന്‍ കെടക്കുന്നവനോടാ സോഖം തെരക്കുന്നെ "
ഞാന്‍ തിരിഞ്ഞു നോക്കി . ഏതോ ഒരു കുഗ്രാമത്തില്‍ നിന്നും വന്ന ഒരു അമ്മച്ചി അടുത്ത കട്ടിലില്‍ ഇരിക്കുന്നു . ഒരു വലിയപ്പച്ചന്‍ ഭിത്തിയില്‍ തലയിണ ചാരി അതില്‍ കിടന്നു എന്തോ കഴിക്കുന്നു . ഞാന്‍ ഒന്നൂടെ നോക്കി; 

വായില്‍ ബണ്‍ കടിച് പിടിച്ച് എന്നെ നോക്കുന്ന ആ രൂപത്തെ ഓര്‍മയില്ലേ .....ല്ലേ...... ഉണ്ട്...ണ്ട്

ഉദ്ദേശം ഒരു പത്ത് പതിനൊന്നു വര്ഷം മുന്‍പാണ്‌ . എന്റെ പത്താം ക്ലാസ്സ്‌  ഓണം വെക്കേഷന്‍

മാനവും മണ്ണും ചെറു മഴയില്‍ നനഞ്ഞു നിന്ന പൂരാടം ..., ഇനി രണ്ടാം നാള്‍ ഓണമാണ്
രാവിലെ തിണ്ണയില്‍ തിണ്ണമിടുക്ക് കൊണ്ട്  അയല്‍വക്കത്തെ കൂട്ടുകാരെ പഞ്ച് പിടിച്ചു തോല്‍പ്പിച് കൊണ്ടിരിക്കുവായിരുന്നു ഞാന്‍
വീട്ടില്‍ എല്ലാവരും ഓണത്തിന്റെ തിരക്കില്‍ .... എന്തിലും ഏതിലും ഓണം എന്നൂടെ ചേര്‍ത്ത് സംസാരിക്കുന്ന സമയം
" ഡാ പോയി കുളിയെടാ... നാളെ കഴിഞ്ഞാല്‍  ഓണമാണ്  "
" രാവിലെ തന്നെ തുടങ്ങിയോ കളി .. ഓടി നടന്നു കയ്യും കളും ഓടിക്കരുത്   ഓണമാണ്"
" മോനെ ഇത്തിരി വിറക് ഒന്ന് കീറിയെ... ഓണമല്ലേ "
ഇത് കേള്‍ക്കുന്ന നാട്ടുകാര് കരുതും ഞാന്‍ ഓണത്തിനെ കുളിക്കു, വിറക് കീറു .. എന്നൊക്കെ; സത്യത്തില്‍ ഞാന്‍ അലാവുദീന്റെ കയ്യീന്ന് കളഞ്ഞു പോയ ഭൂതമാണെന്ന് എനിക്കല്ലേ അറിയൂ.
ടണി.... കിണി.... എന്നുള്ള സൈക്കിള്‍ ബെല്ലിന്റെ ശബ്ദം  എന്റെ ശ്രെദ്ധ തെറ്റിച്ചു
"ഡാ അനിയന്‍ കുട്ടാ ...., ഒന്ന് പെട്ടെന്ന് വന്നേ... " അടുത്ത വീട്ടില്‍ മുന്പ് താമസിച്ചിരുന്ന രാജീവന്‍ ചേട്ടായി എന്നെ വിളിക്കുന്നു
കണ്ടം ക്രിക്കറ്റ്‌ ക്ലബ്ബിന്റെ പഴയ ക്യാപ്ടന്‍ ആയിരുന്നു;  നാലഞ്ച് മാസം മുന്പ് മറ്റെങ്ങോട്ടോ താമസം മാറി പോയതില്‍ പിന്നെ ഇന്നാ ചേട്ടായിയെ കാണുന്നത്

"ഇതെന്നാ ചേട്ടായി ഈ രാവിലെ ഇതെവിടുന്നു വരുന്നു " ഞാന്‍ റോഡിലോട്ട് നടന്നുകൊണ്ട് ചോദിച്ചു .
"അതേടാ.., ഇന്നലെ മുതല്‍ അച്ഛനൊരു പൂതി,  ഓണം ഇവിടുത്തെ പഴയ വീട്ടില്‍ ആഘോഷിക്കണമെന്ന് "
" ഓ ഹോ അപ്പോള്‍ തിരിച്ചു വരുവാല്ലേ" ഞാന്‍ ചോദിച്ചു
" വയസ്സ് കാലത്തെ ആഗ്രഹമല്ലേ , ഇന്നിയിപ്പോ ഇവിടെ വരാത്തത് കൊണ്ടാ ഇങ്ങനെ കിടക്കുന്നതെങ്കിലോ ? ആ... അതിനും ഒരു യോഗം വേണം " സ്വന്തം അച്ഛന്‍ മരിക്കാത്ത നിരാശയില്‍ ചേട്ടായി പറഞ്ഞു
" അതിനിപ്പോ ഞാനെന്നാ വേണം ? " ഞാന്‍ സംശയിച്ചു
" വീടും  , കക്കൂസും ഒന്ന് വൃത്തിയാക്കണം അതിനു പറ്റിയ രണ്ടാളെ തപ്പണം "
"വീട് തൂക്കാനും കഴുകാനും അപ്പ്രത്തെ കാര്‍ത്യായനി തള്ളെ വിളിക്കാം , പിന്നെ വല്ലോ പാണ്ടികളെ കിട്ടിയാല്‍ കക്കൂസും " ഞാന്‍ പറഞ്ഞു
"  ഈ മഴയത്ത് ഏത് പാണ്ടി " ചേട്ടായി കുണ്ടി(ഠ)തപ്പെട്ടു
" ഒരാളുണ്ട് ..... ഇത്തിരി ചാരായം , ബീഡി പിന്നെ നൂറ്റമ്പത് രൂപ കാര്യം നടക്കും " 
" അതാരാടെ "
" നമ്മുടെ ബാലന്‍ .... ചൊക്ലി ബാലന്‍ "
ഞങ്ങള്‍ കുട്ട്യോള്‍ക്ക് ഒരു തമാശ കഥാപാത്രം;
നാലരയടി പൊക്കം , ജന്മനാ കുടിയന്‍, കാലിനു ചെറിയ മുടന്ത് അതായിരുന്നു ചൊക്ലി ബാലന്‍.
"  ... ബാലന്‍ വരുമോടെ ..." ചേട്ടായി ഡൌട്ടായി
" ചേട്ടായി ധൈര്യമായി ചെല്ലെന്നെ , ആ ഷാപ്പിലെങ്ങാനും ആളുണ്ടാവും ...., ഒരു ഇത്തിരി കള്ളും വാങ്ങി കൊടുത്ത് വിളി; ഞാനപ്പോഴേക്കും വീട് വൃത്തിയാക്കാനുള്ള ഏര്‍പ്പാട് ചെയ്യാം "


ലോക്കഷന്‍ ഷിഫ്റ്റെഡ്


ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു . ..
ഇപ്പോള്‍ സീനില്‍ അടുത്ത വീട്ടിലെ വിശാലമായ പറമ്പിലെ ഒരറ്റം. അവിടെ ഒരു കക്കൂസ് , അതിനു വെളിയിലായി അതിന്റെ ഒരു ടാങ്ക്
ടാങ്കിനു സമീപം നനഞ്ഞ മണ്ണില്‍ ഒരു വലിയ കുഴി കുഴിച്ചിട്ട് ബാലന്‍ വിത്ത്‌ ബക്കറ്റ്‌ , ഒരു കുപ്പി മണ്ണെണ്ണ പ്ലസ്‌ അക്സസ്സരീസ്
ഇത്തിരി അകലെ ചേട്ടായിയും, തൊട്ടടുത്ത മാവിന്റെ താഴത്തെ ശിഖിരത്തില്‍ കാഴ്ച കണ്ട് ഞാനും.
ചൊക്ലി ചുറ്റികയുമായി ടാങ്കിന്റെ വശത്തെ സിമന്റ്‌ പതുക്കെ ഇളക്കാന്‍ തുടങ്ങി .
ടാങ്കിനുള്ളില്‍ പൂര്‍വികര്‍ കുഴിച്ചിട്ട നിധിയല്ല , കുറച്ചു നാളുകള്‍ക്ക് മുന്പ് വീട്ടുകാരിട്ട ഇച്ചി ആണെന്ന് അറിയാമെങ്കിലും എനിക്ക്  ഭീകരമായ
ഒരു ആകാംഷയായിരുന്നു.
' ഇത് എങ്ങനെ ഇരിക്കും ? '
എനിക്ക് പണ്ടേ ഇതില്‍ ഇത്തിരി സംശയം ഉണ്ടായിരുന്നു . നല്ല വെളുവെളാന്നുള്ള പാല് കുടിച്ചാലും അപ്പിയിട്ടാല്‍ അത് മഞ്ഞിച്ചുണ്ടാവും
ഇന്നിയിപ്പോ ടാങ്കിനുള്ളില്‍ ഇതിനെന്തേലും മാറ്റം വരുമോ ?
ഈ സമയം കൊണ്ട് ചൊക്ലി ടാങ്കിന്റെ അടപ്പ് മെല്ലെ മാറ്റുന്നുണ്ടായിരുന്നു
ഞാന്‍ കണ്ണ് തള്ളി,  മരത്തിലള്ളി , ഉള്ളില്‍ ഒരു തള്ളലുമായി ഇരുന്നു
മെല്ലെ മെല്ലെ എനിക്ക് സംശയ നിവാരണം ഉണ്ടായി തുടങ്ങി ,
കാല്കുലേഷന്‍ എല്ലാം പൊളിഞ്ഞു .
" അയ്യേ ഇതൊരുമാതിരി കറുത്ത് ...." ഞാന്‍ ഗദ്ഗധിച്ചു
" ഇതിനു എത്ര തൊടി ആഴം ഉണ്ടാവും " ചൊക്ലി ടാങ്കിനുള്ളില്‍ മണ്ണെണ്ണ തളിക്കുന്നതിനിടയില്‍ ചോദിച്ചു .
" ഒന്നോ മറ്റോ ഉണ്ടാവൂളെന്നെ " ചേട്ടായി
നിസാരമായി  പറയുന്നു
"അത്രേ ഉള്ളോ, ഇതിപ്പോ ശരിയാക്കാം"
 
പെട്ടെന്ന് തന്നെ ചൊക്ലി ഉടുത്തിരുന്ന തോര്‍ത്ത് ഊരി, നീളന്‍ അണ്ടര്‍വെയര്‍ന്റെ വള്ളി വലിച് മുറുക്കി,  കാലില്‍ മണ്ണെണ്ണ തടവി ടാങ്കിന്റെ വശത്തിരുന്ന് ടാങ്കിനുള്ളിലെക്ക് കാലുകള്‍ വെച്ചു..
പ്ലക്.... ശ്ര്ര്ര്‍ , പ്ലും ... കുറെ ശബ്ദങ്ങള്‍ മാത്രം , ചൊക്ലി ടാങ്കിലേക്ക് താന്നുപോയി .
ഞാനും ചേട്ടായിയും പരസ്പരം നോക്കി ... ഓടണോ ... ചാടണോ.... അതോ ചോക്ളിയെ തപ്പണോ..?
അവിടെല്ലാം പെട്ടെന്ന് തന്നെ വല്ലാത്ത ദുര്‍ഗന്ധം പടര്‍ന്നു ....
ഒന്ന് രണ്ടു മൂന്ന് .... മിന്നിട്ടുകള്‍ കടന്നു പോകുന്നു
ഞാന്‍ ടാങ്കിലേക്ക് സൂക്ഷിച് നോക്കി ... അത് മെല്ലെ നിശ്ചലമാകുന്നു . ഒരു മുടിനാരു പോലുമില്ല മുകളില്‍
" ഡാ ... നിന്റെയൊരു  ചൊക്ലി... ഇന്നി എന്ത് ചെയ്യും   നമുക്ക് ടാങ്ക് മൂടിയിട്ട് ... ഓടിയാലോ ..?" ചേട്ടായി നിന്ന് വിറക്കുന്നു
അത് തന്നെ രക്ഷ .... ഞാന്‍ മരത്തില്‍ നിന്നും ഇറങ്ങി . രണ്ടുപേരും മെല്ലെ ടാങ്കിനടുത് എത്തി .
ഭും .... മുകളിലുള്ള അവശിഷ്ടങ്ങള്‍ തള്ളി മാറ്റി ഒരു കൈ പെട്ടെന്ന് മുകളിലേക്ക് വന്നു .
ഞങ്ങള്‍ ഞെട്ടി പിന്തിരിഞ്ഞു . ആ കയ്യുടെ പിന്നാലെ ഒരു തലയും കൂടെ ആ തലയുടെ  ഉടമസ്ഥന്റെ ശരീരവും . ഈ ജീവിതത്തില്‍ കണ്ട ഏറ്റവും വൃത്തികെട്ട കാഴ്ച. ചളി പോലെ ഒരു രൂപം , ഏതോ ഇംഗ്ലീഷ് സിനിമയില്‍ അഴുകിയ ശരീരവുമായി സെമിത്തേരിയില്‍ നിന്നും വരുന്ന പോലെ; എന്തൊക്കെയോ ഇറ്റി ഇറ്റി വീഴുന്നു
മുകളില്‍ കയറിയ ഉടനെ അയാള്‍ വായ തുറന്നു , കടുത്തമഞ്ഞയും കറുപ്പും നിറമുള്ള ചെറിയ ചെറിയ കഷണങ്ങള്‍ എന്തൊക്കെയോ പുറത്തേക്ക് കക്കി കളയുന്നു .... കൈ കൊണ്ട് ശരീരത്തില്‍ നിന്നും എന്തൊക്കെയോ വടിച് മാറ്റിട്ട് ഒരു ഡൈലോഗ്
" ഒന്നൊന്നര തൊടി ആഴമേ ഉള്ളു ഇല്ലെടാ നായിന്റെ മക്കളെ , @#$%% " 
പിന്നെയൊന്നും എനിക്കും ഓര്‍മ്മയില്ല , അല്ല ഓര്‍ക്കാന്‍ തോനുന്നില്ല . അതിനു ശേഷം എല്ലാ ഓണത്തിനും എന്റെ ഓര്‍മയില്‍ ആ സംഭവം വരും . നല്ല കഷണങ്ങള്‍ ഉള്ള സാമ്പാര്‍ കാണുമ്പോള്‍, മഞ്ഞ കളര്‍ ഉള്ള പരിപ്പുകറി കാണുമ്പോള്‍ , അവിയല്‍ കാണുമ്പോള്‍... എല്ലാം 
അതിനു ശേഷം ചോക്ളിയെ ഞാന്‍ കണ്ടിട്ടില്ല.
ആ ചോക്ലിയാണ് ഇപ്പോള്‍  ഈ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എന്റെ അടുത്ത് , തൊട്ടടുത് വായില്‍ ബണ്‍ കടിച് പിടിച്ച് എന്നെ നോക്കുന്ന ആ വൃദ്ധന്‍
എന്ത് ചെയ്യണം പഴയത് ഓര്‍ത്ത് ചിരിക്കണോ; അതോ പരിപ്പുകറി കൂട്ടി ചോറ് ഉണ്ണണോ !!!!



Nidheesh Krishnan

11 comments:

  1. ചിരിച്ചോ..ചിരിച്ചോ..ആളുകളെ കുഴിയില്‍ ചാടിക്കുന്ന പണി പണ്ടെ ഉണ്ട് അല്ലേ?..ഹി..ഹി

    ReplyDelete
  2. ചിരിപ്പിച്ച്.. പക്ഷേ ഞാൻ ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോകുവാരുന്ന്... ഉപ്പ്മാവ് കണ്ടിട്ട് വേറേ എന്തോ പോലെ, ഇനി കുറച്ച് കഴിഞ്ഞാവട്ടെ....

    ReplyDelete
  3. അമേദ്യക്കഥ നന്നായി.

    ReplyDelete
  4. നിധീഷിനു അസലായി എഴുതാനറിയാം. അതുകൊണ്ട് വൃത്തികേടുകള്‍ എഴുതാതിരിക്കുക. ഇത് എഡിറ്റ്‌ ചെയ്ത് വായനായോഗ്യമാക്കുക. ശ്രമിച്ചാല്‍ വളരെപ്പേര്‍ വായിക്കുന്ന ബ്ലോഗ്‌ ആക്കാം. എന്തിനാണ് തുടക്കത്തില്‍ തന്നെ രണ്ടു ബ്ലോഗ്‌..?

    ReplyDelete
    Replies
    1. അത് സേത്വേചി , സത്യായും സംഭവിച്ച ഒരു കാര്യാണ്. മാക്സിമം ഞാന്‍ എഡിറ്റ്‌ ചെയ്തുട്ടോ.
      ഒരു തമാശ കഥ വായിക്കുന്ന ലാഖവത്തോടെ എല്ലാരും ഉള്‍ക്കൊള്ളും എന്ന് കരുതി !!!. മോശായല്ലേ ?
      ഇന്നി ഇങ്ങനെ ഉണ്ടാവില്ലാട്ടോ.
      പിന്നെ ചിലപ്പോള്‍ ഇത്തിരി കഥയോ കവിതയോ (കാഴ്ച്ചയില്‍ ഏതാണ്ട് അത് പോലൊക്കെ ) എഴുതാന്‍ പറ്റിയാല്‍ അതും
      ഈ ചപ്പ് ചവര്‍ രാഷ്ട്രീയ , സാമൂഹിക എഴുത്തുമായി കൂട്ടി കുഴക്കേണ്ട എന്ന് കരുതിയാണ് രണ്ട് ബ്ലോഗ്‌ ആക്കിയത് .
      ഒരു തുടക്കക്കാരന് ഇത്രയും വിലയേറിയ നിര്‍ദേശങ്ങള്‍ തന്നതിന് ഒരായിരം സ്നേഹപ്പൂക്കള്‍ .... :)

      Delete
  5. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  6. കഥ വായിക്കുവാന്‍ ആര്‍ത്തിയാണ് എനിക്കെന്നും . സമയത്തിന്റെ പ്രശ്നത്തെ ആവുംവിധം മറികടന്ന് കഥകള്‍ വായിക്കും. അങ്ങനെ ചുറ്റിനടന്നു എത്തിയതാണ്. ഈ കഥ വായിച്ചു ചിരിച്ചു. കൊള്ളാം . എങ്കിലും കഥ ഉയര്‍ത്തുന്ന ഒരു നാറ്റം സഹനീയമല്ല. ക്രാഫ്റ്റില്‍ ശ്രദ്ധ കൊടുത്താല്‍ ഇത് ഒഴിവാക്കാം. അതിനു കഴിയുന്ന ആള്‍ ആണ് താങ്കള്‍ എന്ന് ഈ കഥയിലെ ചില ഭാഗങ്ങള്‍ വെളിവാക്കുന്നു .
    ആശംസകള്‍

    ReplyDelete
  7. Assalaayi...inim poratte...!!!

    enikkithupolathe 'appi' kadhakalokkeye dhahikkoo...
    kure chirichu chirichu njaan fresh aayi:)

    ReplyDelete
  8. ഈ കഥ ഒരു തമാശ എന്നതില്‍ നിന്ന് മാറ്റി പറയുക ആണെങ്കില്‍ മനുഷ്യ ജീവിതത്തിന്‍റെ മറ്റൊരു ക്ലേശ സുഖ താളങ്ങളുടെ ഒരു വിശകലനം ആവുമായിരുന്നു എന്ന് പറയാതെ വയ്യ നന്നായി എഴുതൂ ആശംസകള്‍

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....