Tuesday, June 26, 2012

ഇടവമഴയും നീയും

ഇടവമഴ ഒരു ചെറു കുളിരായ്  പൊഴിയുന്നു
ഇടക്കൊരു ദു:ഖമായി നിന്‍ ഓര്‍മ്മകള്‍
ഇടക്കിടക്കൊരു; മിന്നല്‍ വെളിച്ചമായ് വീശുന്നു
ഇടനെഞ്ചിലൊരു ഇടി നാഥമായ് നിന്‍ മൊഴികളും 

മഴയില്‍, മയങ്ങി മരമെല്ലാം നില്‍ക്കവേ
മനമുരുകി ഇലപോലെ നിണമിറ്റി ഞാനും
മഴക്കാര്‍ മുഴുവനായ് പെയ്തോഴിഞ്ഞിട്ടും
മറവി തഴുകാതെ മായാതെ ഓര്‍മ്മകള്‍

സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തിയ നീ ഓര്‍മയില്‍
സന്ധ്യക്ക് ഒരായിരം പൊന്‍ദീപമായ് തെളിയുന്നു ....
സന്ധ്യാംബരം  സിന്ദൂര തിലകമായ് മാറുന്നു .....
സീമകള്‍, നിന്‍ ശരികള്‍ എന്നെ ബന്ധനസ്ഥനാക്കുന്നു ......

3 comments:

  1. ഓര്‍മ്മകളുടെ തീരത്തെക്കവിത..
    കൊള്ളാം.. നന്നായിട്ടുണ്ട്.

    ReplyDelete
  2. നാഥമല്ല..നാദമാണ്.....ഇലയില്‍ നിന്ന് നിണമിറ്റി എന്തോ നന്നായി തോന്നിയില്ല.


    .സന്ധ്യാംബരം സിന്ദൂര തിലകമായ് മാറുന്നു .....
    സീമകള്‍, നിന്‍ ശരികള്‍ എന്നെ ബന്ധനസ്ഥനാക്കുന്നു ......

    ഈ വരികള്‍ വളരെ നന്നായി..

    ReplyDelete
    Replies
    1. @ അന്നവിചാരം

      'ദ' യുടെ കാര്യത്തില്‍ തെറ്റ് പറ്റിയത് ഇപ്പോളാ നോക്കിയത് ...
      എന്റെ ബ്ലോഗ്‌ വായിച്ചതിനും .. തെറ്റ് ചൂണ്ടി കാട്ടിയതിനും നന്ദി .....

      Delete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....