Friday, August 10, 2012

കണ്ടുവോ നിങ്ങള്‍ ആ മനസ്സിനെ


നിങ്ങള്‍ കണ്ടുവോ 
കറുത്ത നിറത്തില്‍ ഒന്ന് ?
വക്കുകള്‍  കീറി ,
ക്ലാവ് പിടിച്ച് ,
അഴുക്ക് നിറഞ്ഞ ഒന്ന്..?
കാക്കക്കും കഴുകനും  വേണ്ടാതെ,
നായയും നരിയും നോക്കാതെ ,
നിണം പുരണ്ട് ,
മുള്ളുകള്‍ കൊണ്ട് മുറിവേറ്റ് ,
ശ്വാസം നിലച്ച ഒന്ന് .
അതിനെ കടന്നു പോകുമ്പോള്‍ ഓര്‍ക്കുക ..
അതെന്റെ മനസാണ് .
വേദനയില്‍ ചിരിച്ച് ....
കണ്ണീരില്‍ നനഞ്ഞു ... 
മരിച്ചു ജീവിച്ച എന്റെ മനസ്സ്.
എന്നെ പിന്നോട്ടാക്കിയ ഘടികാര ചലനത്തില്‍ 
ഒരിക്കല്‍ എനിക്കത് നഷ്ടമായി ..
ഇപ്പോള്‍ ഞാനത് തിരയുകയാണ് 
എന്നെ സ്നേഹിച്ചവരെ ,
എന്നെ ക്രൂശിച്ചവരെ ,
എന്നെ നോവിച്ചവരെ ,
എന്നെ മുറിവേല്പ്പിച്ചവരെ,
എന്നെ ശപിച്ചവരെ ,
എനിക്ക് സ്നേഹിക്കണം .
അതിനു എനിക്കെന്റെ മനസ് വേണം 
കണ്ടുവോ നിങ്ങള്‍ ആ മനസ്സിനെ

28 comments:

  1. വേറെങ്ങും നോക്കേണ്ട.....

    ReplyDelete
  2. കാക്കയും കഴുകനും കണ്ണ്വയ്ക്കാതെ ഞാനതിനെ
    ഒരു കാഞ്ചന ചെപ്പില്‍ ഒളിപ്പിച്ചിട്ടുണ്ട് ..
    ഉടമസ്തനെത്തിയാല്‍ തിരിച്ചേല്‍പ്പിക്കാന്‍ !!!

    നന്നായിരിക്കുന്നു !!!

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി കീയ .........

      Delete
  3. എന്നെ പിന്നോട്ടാക്കിയ ഘടികാര ചലനത്തില്‍
    ഒരിക്കല്‍ എനിക്കത് നഷ്ടമായി ..

    ഘടികാരങ്ങള്‍ തിരിഞ്ഞോടെട്ടെ....ഭാവുകങ്ങള്‍...
    ഇഷ്ടപ്പെട്ടു.....

    ReplyDelete
    Replies
    1. ഓണാശംസകള്‍ പ്രവീണ്‍

      Delete
    2. ഞങ്ങള്‍ക്ക് കാണാം ആ മനസ്സിനെ ...നിധീഷിന്നു കാണാന്‍ കഴിയത്തതെന്തെന്നാല്‍ ഒരു വലിയ മനസ്സിന്നു ഉടമ ആയതിനാല്‍ ......ഇഷ്ടപ്പെട്ടു.....നന്നായിരിക്കുന്നു !!!

      Delete
  4. പ്രിയപ്പെട്ട നിധീഷ്,

    ഈ ഓണം നാളുകളില്‍ ,ഇങ്ങിനെ വിഷമിക്കാതെ !

    പുഞ്ചിരിക്കുന്ന പൂക്കളില്‍ സ്വന്തം മനസ്സ് കാണുമല്ലോ.

    നന്നായി എഴുതി !

    സസ്നേഹം,

    അനു

    ReplyDelete
  5. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

    ReplyDelete
  6. മനസ്സിന്റെ നിറം കറുപ്പ് എന്ന് ഉറപ്പിച്ചുവോ ?

    ReplyDelete
  7. മനസ്സിലെ ഇരുളല പകുത്തുമാറ്റീടണം
    കണ്ണാടി പോല്‍ വെട്ടി തിളങ്ങീടണം

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി കൂട്ടുകാരാ .....

      Delete
  8. ഞങ്ങള്‍ക്ക് കാണാം ആ മനസ്സിനെ ...നിധീഷിന്നു കാണാന്‍ കഴിയത്തതെന്തെന്നാല്‍ ഒരു വലിയ മനസ്സിന്നു ഉടമ ആയതിനാല്‍ ......ഇഷ്ടപ്പെട്ടു.....നന്നായിരിക്കുന്നു !!!

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി കൂട്ടുകാരാ .....

      Delete
  9. നന്നായിട്ടുണ്ട്. എല്ലാവിധ ഭാവുകങ്ങളും..!

    ReplyDelete
  10. നല്ല ചിന്തകള്‍
    നല്ല വരികള്‍
    മനോഹരം.

    ReplyDelete
  11. ഇഷ്ടായി ..
    സ്നേഹാശംസകള്‍ .

    ReplyDelete
  12. ആ മനസ്സ് സാകൂതം നോക്കിക്കണ്ടു.അഭിനന്ദനങ്ങള്‍ ....

    ReplyDelete
  13. മനസ്സ് തേടുന്ന സുഹൂര്‍ത്തേ ശരിക്കും മനസ്സില്‍ കൊള്ളുന്നു നിന്‍ വാക്കുകള്‍...

    ഭാവുകങ്ങള്‍ നേരുന്നു:)

    chEck Out mY wOrLd!

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി കൂട്ടുകാരാ .....

      Delete
  14. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ചങ്ങാതി.

    ReplyDelete
  15. മനസ്സിനെ വളരെ ആഴത്തില്‍ വിശകലനം ചെയ്തിരിക്കുന്നു

    ഭാവുകങ്ങള്‍ നിദീഷ്

    ReplyDelete
  16. ആശംസകള്‍............. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ..........

    ReplyDelete
  17. നീ തെറ്റിദ്ധരിപ്പിച്ച കറുപ്പില്‍ നിന്നും രക്ഷപ്പെട്ട് വെളുപ്പ്‌ നേടാന്‍ പോയതായിരുന്നു... ഒടുവിലാ വെളുപ്പ്‌ നിന്നിലുണ്ടെന്നറിഞ്ഞപ്പോള്‍ നീയറിയാതെ അതെപ്പോഴേ നിന്റെയുള്ളില്‍....

    ഇഷ്ടായി വരികളെയോരുപാട്...

    ReplyDelete
  18. തീയില്‍ കുരുത്തതാണ് നിന്റെ മനസ്. അതിനു വെയിലത്ത്‌ വാടാന്‍ പറ്റില്ല. ഇപ്പോഴും എല്ലാരേയും തിരിച്ചു സ്നേഹിക്കണമെന്നു മാത്രം വിചാരിക്കുന്ന നിന്നെ വിട്ടു അതിനു എവിടെ പോകാന്‍ പറ്റും?

    ReplyDelete
  19. നന്നായിട്ടുണ്ട് ....

    കൊള്ളാം.. നല്ല വരികള്‍ ... ഓരോ വരികളിലും വേദനയുടെ ഒരു ചുവപ്പ് നിറം കാണുന്നു ... ഒന്നു പറഞ്ഞോട്ടെ ..!!! സ്വന്തം മനസ്സു അത് അവനവന്റെ കൈയില്‍ തന്നെ ഉണ്ടാവണം .. അത് ആര്‍ക്കും കൊടുക്കരുത് ... കൊടുത്താല്‍ ..പിന്നെ വെറും ശരിരം കൊണ്ട് എന്ത് പ്രയോജനം .... മുന്നില്‍ കാണുന്ന നിറങ്ങളെ ... മാനത്തു ഉദിച്ച് നില്‍ക്കുന്ന അമ്പിളി മാമനെ കൈയില്‍ കിട്ടണം എന്നു മോഹിക്കുംപോല്‍ വേണം കരുതാന്‍ .. എന്തും മനസ്സു ഉണ്ടാകില്‍ കൂടെ ഉണ്ടാവും .. ഒരു കൈക്കുമ്പിള്‍ വെള്ളത്തില്‍ അമ്പിളി മാമനെ സ്വന്തം ആക്കാന്‍ ഉള്ള മന്സ്സുണ്ടാകില്‍ നമ്മുടെ മനസ്സു എന്നും നമ്മോടൊപ്പം തന്നെ ഉണ്ടാവും ...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....