Monday, April 15, 2013

വഞ്ചന


തുടക്കത്തിൽ പേമാരിപോലെതോന്നിച്ച മഴയുടെ ശക്തി മെല്ലെ കുറഞ്ഞുവന്നു. ഇടയ്ക്ക് മരണത്തിലേക്ക് വഴുതിവീണ നിരത്തുകൾ പതിയെ ജീവന്‍റെ തുടിപ്പുകൾ കാണിച്ചുതുടങ്ങി.


അയാൾ തന്‍റെ കയ്യിലിരുന്ന പെർഫ്യൂമിന്‍റ പൊട്ടിയ കുപ്പിക്കഷണം തുറന്നുകിടന്ന ജനാലയിലൂടെ താഴേക്കെറിഞ്ഞു. ആ ബഹുനിലക്കെട്ടിടത്തിന്‍റെ താഴോട്ടുള്ള ഓരോ നിലയുംപിന്നിട്ടുകൊണ്ടത് നിരത്തിലൂടെ വേഗത്തിൽ ഒഴുകുപ്പോകുന്ന അഴുക്കുവെള്ളത്തിൽ അപ്രത്യക്ഷമായി.


“കാപ്രി ഓറഞ്ച്, വിലകൂടിയ പെർഫ്യൂമാണ്, പിന്നെ നീ ഇത് ഭാര്യേടെ മുൻപിലെങ്ങും കൊണ്ടോവേണ്ട" അയാളുടെ സുഗന്ധലേപനങ്ങളോടുള്ള ഇഷ്ടമറിയാവുന്ന സുഹൃത്ത് മാത്യൂസ് സമ്മാനിച്ചതാണത്;
"അതൊരുതരം അസുഖമാണ്, മണങ്ങളോടുള്ള ഭയം.... ഓസ്മോഫോബിയ എന്നോ മറ്റോ പറയും" അയാളുടെ ഭാര്യയുടെ സുഗന്ധവസ്തുക്കളോടുള്ള   ഇഷ്ടക്കേടും അറിയാവുന്ന മാത്യൂസ് ചിലപ്പോൾ അതേക്കുറിച്ച് വാചാലനാകും.


മഴയെ വകവെക്കാതെ യാത്രക്കാരനുമായി ഒരു റിക്ഷ നിരത്തിലൂടെ മണിയുംകിലുക്കി വേഗത്തിൽ പോകുന്നു.   ഉച്ചഭക്ഷണത്തിന് വക ലഭിച്ചതിന്‍റെ സന്തോഷത്തിലാവണം, റിക്ഷാക്കാരൻ തെല്ലുത്സാഹത്തിലായിരുന്നു.


റോഡിൽനിന്നും ആ കെട്ടിടത്തിലേക്കുള്ള നടവഴിയിൽ തന്‍റെ ഭാര്യ വച്ചുപിടിപ്പിച്ച ബോഗൻവില്ലയിലെ വെളുപ്പും, ചുമപ്പും, നീലയും നിറങ്ങളിലുള്ള മണമില്ലാത്ത പൂക്കൾ മഴവെള്ളത്തിൽ ഒലിച്ചുപോകുന്നതയാൾ തെല്ലൊരു സന്തോഷത്തോടെ നോക്കിനിന്നു. ദിവസങ്ങളുടെ ഇടവേളകൾക്കിടയിൽ അപൂർവ്വമായി കിട്ടുന്ന  ചില രാത്രികളിൽ താൻ ആസ്വദിക്കാൻ വിധിക്കപ്പെട്ട വിരസമായ, മണമില്ലാത്ത ശരീരമാണ് ആ പൂക്കളെന്നയാൾക്കുതോന്നി.
"പ്രസാദ് നിന്‍റെ ഈ മണങ്ങൾ, എനിക്ക് വയ്യ , എന്‍റെതല പെരുക്കുന്നു" രാത്രികളിൽ താൻ ഏറ്റവും കൂടുതൽകേട്ട വാക്കുകൾ അതാവും എന്നയാൾ ചിന്തിച്ചു.
   
    ഇടയ്ക്ക് വീശിയടിച്ച തണുത്തകാറ്റിൽ ജനാലയിലൂടെ മുഖത്തേക്ക് തെറിച്ചുവീണ വെള്ളത്തുള്ളികൾ ഇടതുകൈവിരലുകൾകൊണ്ട് തുടച്ചുകൊണ്ടയാൾ  മുറിക്കുള്ളിലേക്ക് തിരികേനടന്നു.


  തണുത്തൊരു ദിവസത്തിന്‍റെ കൊഴിഞ്ഞുപോയ മണിക്കൂറുകളെ ഓർമിപ്പിച്ചുകൊണ്ട് പകുതിയോളം ഒഴിഞ്ഞ മദ്യക്കുപ്പിയും, സിഗരറ്റ്കുറ്റികളും, കുറെയേറെ ഭക്ഷണസാധനങ്ങളും വൃത്തിയും ഭംഗിയുമുള്ള ആ മുറിയിലെ ഊണുമേശമേൽ തെല്ലോരഭംഗിയായ് കിടന്നു.


    കുറേനേരമായ് തുടരുന്ന നിശബ്ദതയ്ക്കും ഏകാന്തതയ്ക്കും വിരാമമിട്ട് വാതില്ക്കൽ ആരുടെയൊക്കെയോ പതിഞ്ഞ ശബ്ദംകേട്ട് അയാൾ കയ്യിലെ ഗ്ലാസ്‌ താഴെവെച്ചു.
    അയാളുടെ മുഖത്ത് അസാധാരണമായ ഒരു ആവേശവും ആകാംഷയും പ്രതിഫലിച്ചു . പുറത്ത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ എന്തിനോ തർക്കിക്കുകയാണെന്ന് അയാൾക്ക് മനസിലായി.


    കോളിംഗ്ബെല്ലിന്‍റ ശബ്ദത്തിന് കാത്തുനില്ക്കാതെ അയാൾ മുൻവാതിൽ മെല്ലെത്തുറന്നു.
പുറത്ത് കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ഒരു മധ്യവയസ്ക്കനും, ഇളംനീല നിറത്തിലുള്ള സൽവാറും കമ്മീസും ധരിച്ച, വശ്യമായ് പുഞ്ചിരിതൂവി കണ്ണിൽ കുസൃതി ഒളിപ്പിച്ച ഒരു ചെറുപ്പക്കാരിയും.
"സാർ ; നീങ്ക താനേ പ്രസാദ് സാർ ?" വന്നയാൾ സംശയത്തോടെ ചോദിച്ചു.
"അതേ", വന്നയാൾ ഒരിക്കലും ഒരു തമിഴൻ ആയിരിക്കില്ലെന്നും, ഒപ്പം താൻ ഏറെ നേരമായി കാത്തിരുന്ന ആളുകളാണെന്നും  അയാൾക്ക് മനസിലായി.


"പ്രസാദ്‌..., നീ അത്ഭുതപ്പെടും, അയാൾ സംസാരിക്കുന്ന ഭാഷകളുടെ എണ്ണമറിഞ്ഞാൽ , എ റിയൽ പോളിഗ്ലോട്ട്" മാത്യൂസ് ഇന്നലെ പറഞ്ഞത് സത്യമാണ് , ഒരു ബംഗാളി ഇത്രത്തോളം നന്നായി തമിഴ് പറയുന്നത് താൻ ആദ്യമായി കേൾക്കുകയാണ്


“നിങ്ങൾ മാത്യൂസ് പറഞ്ഞിട്ട് വരുന്ന....” ചോദ്യം മുഴുവിക്കാൻ മധ്യവയസ്ക്കൻ അയാളെ അനുവദിച്ചില്ല
"ഹാ.. ജി..., ആമാ സാർ " തന്നെ മനസിലാക്കിയ സന്തോഷത്തിൽ മധ്യവയസ്ക്കൻ പുഞ്ചിരിച്ചു.
അയാൾ  ആകെ ലഹരിയിലും ഒപ്പം പരിഭ്രമത്തിലായിരുന്നു.  ഇനി എന്താണ് വേണ്ടത് എന്നറിയാതെ അയാൾ അല്പ്പസമയം വാതിൽക്കൽ നിന്നു.
"വരൂ ", അയാൾ ചുറ്റും നോക്കി, ആരും കാണുന്നില്ല എന്നുറപ്പിച്ച്  അവരെ അകത്തേക്ക് ക്ഷണിച്ചു.
തന്നെ കടന്ന് അകത്തേക്ക് പോയ ചെറുപ്പക്കാരിയിൽ നിന്നും പ്രസരിച്ച ഗന്ധം യാളെ ഉന്മത്തനാക്കി . ‘പാരഡൈസ് , ബ്ലാക്ക്‌ ലിലി , യൂഫോറിയ .... ?, അല്ല അതൊന്നുമല്ല , ഇത് മറ്റേതോ സുഗന്ധമാണ്. ‘
വാതിലിന് കുറ്റിയിട്ട് അയാൾ അർദ്ധബോധത്തിൽ ഉള്ളിലേക്ക് നടന്നു . മകുടിയെയാണോ , പാമ്പാട്ടിയെയാണോ പാമ്പ് പിന്തുടരുന്നത് എന്ന് നിശ്ചയമില്ലാത്തത് പോലെ,   ആ ചെറുപ്പക്കാരിയെയാണോ, സുഗന്ധത്തെയാണോ അയാൾ പിന്തുടരുന്നത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം അയാൾ ലഹരിയിൽ മുങ്ങിയിരുന്നു .
മാത്യൂസ് പറഞ്ഞിരുന്നത് പോലെ കുറേ നോട്ടുകൾ രണ്ടുപേർക്കുമായി കൈമാറുമ്പോഴും അയാൾ അങ്ങ് ദൂരെ പൂക്കൾനിറഞ്ഞ താഴ്വാരത്തിൽ തേനും സുഗന്ധവും തേടി ഒരു വണ്ടിനെപോലെ മൂളി പറക്കുകയായിരുന്നു.


മുളക്കുവാൻ സാഹചര്യങ്ങൾ തേടി വർഷങ്ങളോളം ഭൂമിയിൽ കിടന്ന ഒരു വിത്തിന്‍റെ പുതുമഴയോടുള്ള ആവേശമായിരുന്നു, മധ്യവയസ്ക്കൻ കാശുമായി പോയിക്കഴിഞ്ഞ നിമിഷംമുതൽ അയാൾക്ക് ആ ചെറുപ്പക്കാരിയോട്.
സുഗന്ധമറിയാതിരുന്ന കിടക്കയുടെ പാതി അന്ന് ആവോളം സുഗന്ധം ആസ്വദിച്ചു. ഗന്ധങ്ങളുടെ അറിയാതീരത്ത് അയാൾ ആ ചെറുപ്പക്കാരിയുമായി  പാറിനടന്നു .
വർഷങ്ങളായ് തോന്നിപ്പിച്ച് കൊഴിഞ്ഞുപോയ മണിക്കൂറുകൾക്കുശേഷം, ആ സർവ്വസുഗന്ധിയെ യാത്രയാക്കി, തെറ്റുകൾ സമർത്ഥമായി  ഒളിപ്പിക്കുന്ന പരിചയസമ്പന്നനായ ഒരു കള്ളനെപോലെ അയാൾ അവിടമാകെ  വൃത്തിയാക്കി. മുറികളിൽ കൃത്രിമ സുഗന്ധങ്ങൾ തളിക്കാതെ വാതിലുകളും , ജാലകങ്ങളും തുറന്നിട്ടു.


പുറത്തുനിന്ന് വീശിയടിച്ച തണുത്തകാറ്റ്; മുറിയിലാകെ മഴയുടെ ഗന്ധം നിറച്ചു.
കുളിച്ച് ഭാര്യക്കിഷ്ടപെട്ട വെളുത്ത വസ്ത്രങ്ങളിട്ട് , സുഗന്ധങ്ങളെല്ലാം ഒഴിവാക്കി അയാൾ ചെറുതായി പെയ്യുന്ന മഴയെനോക്കി ജാലകത്തിനടുത്ത് നിന്നു.
മഴവെള്ളത്തിൽ ഒലിച്ചുപോകുന്ന മണമില്ലാത്ത കടലാസുപൂക്കൾക്ക് തനിക്ക് മനസിലാക്കാൻ പറ്റാത്ത ഏതോ മനോഹാരിത അയാൾ വെറുതെ കല്പ്പിച്ചു നൽകാൻ ശ്രമിച്ചു.  
മഴയ്യോടൊപ്പം കൊഴിഞ്ഞുപോയ ഏറെ സമയത്തിന് ശേഷം കോളിംഗ്ബെൽ അലസമായി രണ്ടുവെട്ടം ശബ്ദിച്ചു.
വാതിൽ തുറന്ന്, നനഞ്ഞ കാലടികളോടെ, ഓഫീസ് ജോലിയുടെ ക്ഷീണം നിഴലിക്കുന്ന കണ്ണുകളുമായി നിന്ന തന്‍റെ ഭാര്യയെ അയാൾ അൽപ്പനേരം നോക്കിനിന്നു.
തന്‍റെ സിരകളെ വേദനിപ്പിക്കുന്ന ഗന്ധമൊഴുകുന്ന മുറികളുടെ മാറ്റം അവളെ അത്ഭുതപെടുത്തി .
അയാൾ അവളെ തന്‍റെ ശരീരത്തോട് ചേർത്തുപിടിച്ചു .
മടുപ്പിക്കുന്ന ഗന്ധമില്ലാത്ത തന്‍റെ ഭർത്താവിന്‍റെ ശരീരം അവൾക്ക്  ആദ്യത്തെ അനുഭവമായിരുന്നു.
അവൾ അയാളോട് കൂടുതൽ ചേർന്ന് നിന്ന് മിഴികൾ മെല്ലെയടച്ചു.
"മീരാ..., ഈ പകൽ ... , ഞാൻ ഒറ്റക്ക് ... എന്ത് പ്രയാസമായിരുനെന്നോ . " അയാൾ അവളുടെ കാതിൽ മധുരതരമായി പറഞ്ഞു .
"വേണ്ട .. ഇനി എനിക്ക് അവധിയുള്ള ദിവസം മീരയും പോവേണ്ട ... " അവളുടെ മുടിയിഴകളിൽ കയ്യോടിച്ചുകൊണ്ടയാൾ പറഞ്ഞു .
അവൾ ഒന്നും മിണ്ടാതെ അയാളുടെ തോളിൽ തലചായ്ച്ചു നിന്നു .
ഒരു യുദ്ധം ജയിച്ച പോരാളിയുടെ വീർപ്പുമുട്ടലിലായിരുന്നു അയാളുടെ മനസ്.
മഴയോടൊപ്പം ചെറുതായി വീശിയടിക്കുന്ന കാറ്റിൽ അയാൾ അപ്പോഴും ആ സുഗന്ധംതേടുകയായിരുന്നു .


************************************************
Nidheesh Krishnan
 

114 comments:

  1. നന്നായി ഒഴുക്കോടെ എഴുതി
    വേലികള്‍ തന്നെയാകുമോ ചിലരെ വേലിചാടാന്‍ പ്രേരിപ്പിക്കുന്നത് അതോ വേലിക്കുള്ളിലെ വീര്‍പ്പുമുട്ടലോ?

    ആശംസകള്‍

    ReplyDelete
    Replies
    1. തെറ്റ് ചെയ്യുന്നവന് എന്തിനും ന്യായീകരണങ്ങൾ ഉണ്ടാവുമല്ലോ .. ആദ്യ അഭിപ്രായത്തിന് നന്ദി ഗോപാ

      Delete
    2. An opportunity for you bloggers.

      Now double your blog traffic with out any cost at all.
      Become an advertiser cum publisher.

      Want to Know more,Pls visit http://oxterclub.com/adnetwork

      100% free to Join..

      Join us at

      http://oxterclub.com/adnetwork

      Also We would like to get your contact number..Pls reply back

      Regards.

      Delete
  2. കൊള്ളാം, നല്ലൊരു ചെറുകഥ. നല്ല അടക്കത്തോടെ അവതരിപ്പിച്ചു.

    ReplyDelete
  3. മനുഷ്യമനസ്സിന്‍റെ ഓരോരോ താല്പര്യങ്ങളോടുമുള്ള വികൃതികളും,ചാപല്യങ്ങളും
    വായനാസുഖം നല്‍കുന്ന ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ വലിയ പ്രോത്സാഹനത്തിന് നന്ദി മാഷേ ..

      Delete
  4. നല്ലൊരു ശ്രമം..വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം..ആശംസകൾ

    ReplyDelete
    Replies
    1. വലിയ വാക്കുകൾക്ക് നമസ്ക്കാരം നവാസ്

      Delete
  5. good attempt.. nice presentation.. good luck..

    ReplyDelete
  6. നല്ല നിലവാരം പുലർത്തിയ കഥ. നായകന്റെ പണിയത്ര നന്നല്ലെങ്കിലും :-)

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി മുളകേ ........

      Delete
  7. :) ഒസ്മോഫോബിയ......
    :D ആശംസകള്‍

    ReplyDelete
    Replies
    1. ഫോബിയകൾ വായിച്ചിരുന്ന സമയത്ത് കേട്ട ഒരു ഫോബിയ ആണിത് .... :)

      Delete
  8. നന്നായി എഴുതി, ഇഷ്ടായി,
    ആശംസകൾ

    ReplyDelete
  9. നല്ലൊരു കഥ.
    ഇഷ്ടപ്പെട്ടു.
    ഇഞ്ചി പക്ഷവും കൊഞ്ച് പക്ഷവുമായ ദമ്പതികള്‍.
    പക്ഷെ അതൊന്നും ഈ വേലി ചാട്ടത്തിനു ന്യായീകരണങ്ങള്, അല്ല.

    ReplyDelete
    Replies
    1. തെറ്റ് ചെയ്യുന്നവന് എന്തിനും ന്യായീകരണങ്ങൾ ഉണ്ടാവുമല്ലോ........നന്ദി റോസാപൂ

      Delete
  10. ആ കൈഒതുക്കത്തിനു സല്യൂട്ട്! സ്നേഹവും :) <3

    ReplyDelete
  11. ഇവിടെ കാറ്റിനു സുഗന്ധം ....... (പ്രവൃത്തിക്ക്‌ ദുർഗന്ധം!)

    ReplyDelete
  12. തറച്ചു കയറുന്ന ഗന്ധങ്ങളുടെ ആഴങ്ങളില്‍ നിശബ്ദമായ സുഗന്ധം.

    ReplyDelete
    Replies
    1. സുഗന്ധം നല്ലതുമാണ് .... ചിലപ്പോൾ ചീത്തയുമാണ്‌ ... നന്ദി റാംജി

      Delete
  13. ഇനി അവധിയുള്ള ദിവസം മീര ജോലിയ്ക്ക് പോകേണ്ട കേട്ടോ.
    അതാ നല്ലത്.

    കഥ നന്നായി എഴുതി

    (“അയ്യാള്‍” വേണ്ട, അയാള്‍ മതി)

    ReplyDelete
    Replies
    1. എല്ലാം ഒരു നമ്പരല്ലേ അജിത്തേട്ടാ ........

      'അയ്യാൾ' തിരുത്താം (എനിക്ക് ചില കൂട്ടിയെഴുത്തുകൾ ഇപ്പോഴും സംശയങ്ങൾ തന്നെ )

      Delete
  14. നിധീ , ആകേപ്പാടെ ഒരു വീര്‍പ്പ് മുട്ടല്‍ ...
    കഥയില്‍ നേരിന്റെ പ്രകടമായ മണം
    മഴയുടെ ലാസ്യഭാവം , യൂദ്ധം ജയിച്ച പൊരാളിയുടെ
    മനസ്സ് ,, ആ മുഖം കാട്ടി തരുന്നത് ഒട്ടേറെ അസ്വാരസ്യങ്ങളാകാം ...
    ദാമ്പത്യമെന്നത് പുതുമയില്ലാത്ത നരച്ച നിമിഷങ്ങളാകുന്നുവോ ?
    തേടി പോവത് , തന്നില്‍ കുടികൊള്ളുന്ന സുഗന്ധത്തിന്റെ ആഴം
    തേടിയെങ്കിലും , ക്ഷീണിത മുഖമോടെയണയുന്ന അവളോടുള്ള
    വഞ്ചന തന്നെയാകാമല്ലേ .. പക്ഷേ വികാരങ്ങളുടെ മനസ്സിന്റെ
    തേരൊട്ടം ആരറിയുന്നു , ആര്‍ക്ക് തടഞ്ഞ് നിര്‍ത്താനാകുമത് ..
    അവന് , അവന്റെതായ കാരണങ്ങള്‍ നിരത്തുവാനുണ്ടാകാം ...!
    സ്നേഹാശംസകള്‍ .. പ്രീയ സഖേ ..!

    ReplyDelete
    Replies
    1. എല്ലാവർക്കും ഓരോരോ ന്യായീകരണങ്ങൾ ...
      ഈ വലിയ വായനയ്ക്ക് നന്ദി റിനി

      Delete
  15. രതിയെ ആവാഹിക്കാനും,അനുനയിപ്പിക്കാനും
    ഇക്കാലങ്ങളിൽ സുഗന്ധദ്രവ്യങ്ങൾക്കുള്ളത്ര അർഹത
    വേറെ യതൊന്നുനുമില്ല എന്നാണ് ആധുനിക രതിനിർവേദങ്ങളുടേ
    ഭാഷ്യം കേട്ടോ ഭായ്
    ആയതിന്റെയൊക്കെ സുഗന്ധം വ്യാപിച്ചുകിടക്കുന്ന ഒരു നല്ല കഥയാണിത്..അല്ലേ

    ReplyDelete
    Replies
    1. നല്ല കഥയെന്നുള്ള നല്ല വാക്കിന് നല്ല നമസ്ക്കാരം

      Delete
  16. "യുദ്ധം ജയിച്ച പോരാളിയുടെ വീര്‍പ്പ്മുട്ടലിലായിരുന്നു അയാളുടെ മനസ്സ്...."
    കഥ നന്നായി നിധീ.... വഞ്ചനയുടെ മുഖംമൂടിയണിഞ്ഞത് കൊണ്ട് തന്നെ ഏത് തെറ്റുകള്‍ക്കും ന്യായമുണ്ട് എന്ന് പറഞ്ഞു ന്യായീകരിക്കാന്‍ വയ്യ... വൈവിധ്യതകള്‍ക്കിടയില്‍ സമാനത തിരയാന്‍ മറന്നു പോയവര്‍ ...!! എങ്കിലും ഇന്നിന്‍റെ ചിലമുഖങ്ങള്‍ ഉണ്ട് ഇവിടെ ഈ കഥയില്‍ .... കഥ കഥയായി മാത്രം നിന്നിരുന്നുവെങ്കില്‍ ...

    ReplyDelete
  17. മുളക്കുവാൻ സാഹചര്യങ്ങൾ തേടി വർഷങ്ങളോളം ഭൂമിയിൽ കിടന്ന ഒരു വിത്തിന്‍റെ പുതുമഴയോടുള്ള ആവേശമായിരുന്നു.......
    Prameyam, avatharanam - nannaayirikkunnu.
    Ingine sambhavikkaathirikkatte.
    Bhaavukangal.

    ReplyDelete
    Replies
    1. നന്ദി ഡോ . ; വലിയ പ്രോത്സാഹനത്തിന്

      Delete
  18. ഗന്ധങ്ങളുടെ പിറകെ പോയ മനുഷ്യ മനസ്സിന്‍റെ കഥ നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. മനുഷ്യന്റെ മനസുകൾ ഓരോതരം .. വായനയ്ക്ക് നന്ദി മുബി ..

      Delete
  19. മഴ..മണികിലുക്കിപ്പോകുന്ന റിക്ഷ..മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന പൂക്കള്‍ ..
    മനോഹരമായ അവതരണം.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി .. മുഹമ്മദിക്കാ

      Delete
  20. അത്രകണ്ട് പുതുമയില്ലാത്ത പ്രമേയത്തെ പുതിയൊരു തലത്തിലേക്ക് പറിച്ചു നട്ട് നല്ലൊരു കഥ സൃഷ്ടിച്ചിരിക്കുന്നു. നല്ല കൈയ്യൊതുക്കം. ആശംസകൾ

    ReplyDelete
    Replies
    1. പുതിയ പ്രമേയങ്ങൾക്കായി ഞാനും പ്രതീക്ഷയോടെ ...

      Delete
  21. നന്നായി പറഞ്ഞു..ആശംസകൾ

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ..വര്‍ഷിണി

      Delete
  22. Replies
    1. അഭിപ്രായത്തിന് നന്ദി ..ആമി

      Delete
  23. കഥ നന്നായി നിധീ .... ഇത് കഥയായി മാത്രമിരിക്കട്ടെ... എഴുത്തിനു അഭിനന്ദനങ്ങള്‍ !!!!

    ReplyDelete
    Replies
    1. കഥയായി മാത്രമിരിക്കട്ടെ..അശ്വതീ ...

      Delete
  24. "അതൊരുതരം അസുഖമാണ്, മണങ്ങളോടുള്ള ഭയം.... ഓസ്മോഫോബിയ എന്നോ മറ്റോ പറയും..

    തന്നെ കടന്ന് അകത്തേക്ക് പോയ ചെറുപ്പക്കാരിയിൽ നിന്നും പ്രസരിച്ച ഗന്ധം അയ്യാളെ ഉന്മത്തനാക്കി . ‘പാരഡൈസ് , ബ്ലാക്ക്‌ ലിലി , യൂഫോറിയ .... ?, അല്ല അതൊന്നുമല്ല , ഇത് മറ്റേതോ സുഗന്ധമാണ്

    വാതിലിന് കുറ്റിയിട്ട് അയ്യാൾ അർദ്ധബോധത്തിൽ ഉള്ളിലേക്ക് നടന്നു . മകുടിയെയാണോ , പാമ്പാട്ടിയെയാണോ പാമ്പ് പിന്തുടരുന്നത് എന്ന് നിശ്ചയമില്ലാത്തത് പോലെ, ആ ചെറുപ്പക്കാരിയെയാണോ, സുഗന്ധത്തെയാണോ അയ്യാൾ പിന്തുടരുന്നത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം അയ്യാൾ ലഹരിയിൽ മുങ്ങിയിരുന്നു .

    മുളക്കുവാൻ സാഹചര്യങ്ങൾ തേടി വർഷങ്ങളോളം ഭൂമിയിൽ കിടന്ന ഒരു വിത്തിന്‍റെ പുതുമഴയോടുള്ള ആവേശമായിരുന്നു, മധ്യവയസ്ക്കൻ കാശുമായി പോയിക്കഴിഞ്ഞ നിമിഷംമുതൽ അയ്യാൾക്ക് ആ ചെറുപ്പക്കാരിയോട്.

    സത്യം പറഞ്ഞാല്‍ ഞാന്‍ തന്നെ മയങ്ങി പോയി ഈ സുഗന്ധത്തില്‍!എഴുത്തിന്റെ സുഗന്ധം..എഴുത്തുകാരന്റെ വേറിട്ട വാക്കുകളില്‍ ആണ്. നിന്റെ പ്രതിഭ ഇവിടെയെല്ലാം കാണുന്നു..പ്രമേയം ആവര്‍ത്തന വിരസം ആണെങ്കിലും ..അവതരണത്തിന്റെ സുഗന്ധം..ഇതിനു ചുറ്റും എന്നെ പിടിച്ചു നിര്ത്തുന്നു..വല്ലാത്ത ഒരഭിനിവേശം എന്നില്‍ നിറയ്ക്കുന്നു..നന്നായി പറഞ്ഞു.എങ്കിലും പ്രമേയത്തില്‍ പുതുമകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. പ്രമേയത്തിൽ ഒരുപാട് ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു എന്ന് ഞാനിപ്പോൾ മനസിലാക്കുന്നു, വായിച്ച് ഇഷ്ടമുള്ള ചില ശൈലികൾ എഴുത്തിനെ വല്ലാതെ സ്വാധീനിക്കുന്നു എന്ന് തുറന്നു പറഞ്ഞോട്ടെ .
      സുമേഷേട്ടൻ പറഞ്ഞ കുറെ കാര്യങ്ങൾ ഇന്നി എഴുതാൻ തോന്നുമ്പോൾ മനസ്സിൽ ഉണ്ടാവും . ഈ സ്നേഹത്തിനു ഒരുപാട് നന്ദി .

      Delete
  25. പ്രിയസുഹൃത്തെ,

    നല്ല കഥയാണ് . ഇഷ്ടമായി
    ആശംസകൾ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി ഗിരീഷ്‌

      Delete
  26. അസ്സല്‍ എഴുത്ത് ..
    കഥ ഇഷ്ട്ടമായി ..

    ആശംസകള്‍

    ReplyDelete
    Replies
    1. നല്ല വാക്കുകളിൽ സന്തോഷം , വേണുഗോപാൽ

      Delete
  27. പ്രിയ നിധീഷ്‌,

    കഥ പറഞ്ഞുപോകുന്ന രീതി ഒരുപാടിഷ്ടമായി!!
    ആസംസകളോടെ,

    ReplyDelete
    Replies
    1. സന്തോഷം , വരവിനും വായനയ്ക്കും

      Delete
  28. വേലി ചാടിയത് മീര അറിഞ്ഞില്ല ... കള്ളനു കഞ്ഞി വച്ചവൻ .:)

    ReplyDelete
  29. ഒളിപ്പോര് വേണമെങ്കില്‍ രണ്ടാം ഭാഗം ആവാം മീരയുടെ കഥ .

    ReplyDelete
  30. കഥയിലെ മഴയുടെ താളം പോലെ നല്ല ഒഴുക്കില്‍ എഴുതിയിരിക്കുന്നു.

    ReplyDelete
  31. മനുഷ്യ മനസ്സിൽ
    "പച്ച എപ്പോഴും അക്കരെയാണ്" !
    നല്ല അവതരണം

    ReplyDelete
    Replies
    1. അതേ അതാണ് പ്രശനം ... അക്കര പച്ച

      Delete
  32. നല്ല കഥ.ഒഴുക്കോടെ വായിച്ചു.

    ReplyDelete
  33. മതിലു ചാട്ടത്തിന്റെ ഓര്‍മ്മകള്‍ക്ക്,മണം കൊണ്ടൊരു വ്യാകരണം..അമൃതെ സംഗതി ആസ്വദിച്ചു

    ReplyDelete
  34. നല്ല ഒഴുക്ക്. മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.

    ReplyDelete
    Replies
    1. നന്ദി വിനോദ് ... ഒരുപാട് നാളായല്ലോ കണ്ടിട്ട്

      Delete
  35. വഞ്ചനനയെ ഉലകം..........
    കഥ ഗംഭീരം മാഷേ...

    ReplyDelete
  36. An opportunity for you bloggers.

    Now double your blog traffic with out any cost at all.
    Become an advertiser cum publisher.

    Want to Know more,Pls visit
    OxterClub Ad Network


    Regards.

    ReplyDelete
  37. തെറ്റ് ചെയ്യുന്നവന് എന്തിനും ന്യായീകരണങ്ങൾ ഉണ്ടാവുമല്ലോ ..:)
    എത്ര ന്യായീകരിച്ചാലും ഒരിക്കല്‍ പിടിക്കപ്പെടും ..:)
    നല്ല കഥ നിധീഷ് ..

    ReplyDelete
    Replies
    1. പിടിക്കപ്പെടട്ടെ ... വായനയിൽ സന്തോഷം കുങ്കുമം!!

      Delete
  38. പെര്ഫ്യൂം മണത്തെ സ്നേഹിക്കുന്ന ഭര്ത്താവും അതിനെ വെറുക്കുന്ന ഭാര്യയും....നന്നായി എഴുതി..പാളിപോകാവുന്ന ഒരു വിഷയം അച്ചടക്കത്തേടെ അവതരിപ്പിച്ചു. ആശംസകള്

    ReplyDelete
    Replies
    1. നല്ല വാക്കുകള്ക്ക് നന്ദി അനുരാജ്

      Delete
  39. ഒരു ഗന്ധം കൊണ്ടു ഉണ്ടാക്കിയ കഥ, നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  40. ശരീരത്തിന്റെ ദുര്‍ഗന്ധം മറികടക്കാന്‍ കൃത്രിമ ഗന്ധങ്ങളുടെ പുറകേയാണ് പലരും. മനസ്സിന്റെ നൈര്‍മല്യവും സുഗന്ധവും നഷ്ടമാവുന്ന വര്‍ത്തമാനകാല ജീവിതങ്ങളുടെ ഒരു നേര്‍കാഴ്ച തന്നെ ഇക്കഥ . ആശംസകള്‍.

    ReplyDelete
    Replies
    1. വായനയിൽ സന്തോഷം ഉദയപ്രഭൻ

      Delete
  41. നിധീഷ്‌ , മനുഷ്യമനസുകളുടെ സംതൃപ്തിയില്ലായ്മയിലെയ്ക്ക് വിരല്‍ ചൂണ്ടിയ കഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ,ഭാവുകങ്ങള്‍ !

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി മിനി

      Delete
  42. നിധീഷ്... ആധുനിക മനുഷ്യന്റെ സ്വഭാവമാണത്.... സുഗന്ധമുള്ള റോസ്സാപുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുമ്പോഴും, നിറപ്പകിട്ട് മാത്രമുള്ള കടലാസുപൂക്കളിലേയ്ക്കാണ് അവന്റെ കണ്ണുകൾ സഞ്ചരിയ്ക്കുക... പ്രകൃതിയുടെ നിർമ്മലമായ് സുഗന്ധത്തിനപ്പുറം, പെർഫ്യൂമുകളുടെ കൃത്രിമസുഗന്ധത്തെ അവൻ ഏറെ ഇഷ്ടപ്പെടുന്നു,,,, ഈ ആശയങ്ങളൂടെ കൂടിച്ചേരലുകൾ, ഒരു കൊച്ചുകഥയിലൂടെ ഒരു നല്ല രീതിയിൽ അവതരിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു.. ആശംസകൾ...

    ReplyDelete
    Replies
    1. നല്ല വാക്കുകളിൽ സന്തോഷം ഷിബൂ

      Delete
  43. niravum manavum ruchiyum mohippichu vilikkumpol vazhiyariyaathaavunna manushyan..!

    ReplyDelete
    Replies
    1. അതേ ... വഴിതെറ്റുന്ന മനുഷ്യർ

      Delete
    2. അവിടേക്ക് കാണുന്നില്ല ?പുതിയ പോസ്റ്റുണ്ട് . വരണം .. http://snehardhram.blogspot.in/2013/05/blog-post.html?showComment=1367505233724#c7690514042996328123

      Delete
  44. നിലവാരം പുലർത്തുന്ന നല്ല കഥ.....

    ReplyDelete
  45. എല്ലാരും പറയുന്ന എല്ലാര്ക്കും അറിയാവുന്ന ഒന്ന് (പ്രമേയം ) .. പക്ഷെ എടുത്തു വേറെ തളികയിൽ വച്ചപ്പോൾ നന്നായി ... വേറിട്ടത് .. ഇന്നാണ് വായിച്ചത് . ... നിലവാരമുള്ള കഥ നിധീഷ് ..

    ReplyDelete
    Replies
    1. പ്രമേയം കുറച്ച് പഴകിയതാണെന്ന് തിരിച്ചറിയുന്നു :)

      Delete
  46. വരാൻ വൈകി.. എങ്കിലും സുഗന്ധങ്ങളുടെ വീർപ്പ് മുട്ടിച്ച ഗന്ധമനുഭവപെട്ടൂ..നമുക്ക് ചുറ്റൂം ഒരു പക്ഷെ സ്വന്തം വീട്ടിൽ ഇതൊക്കെ നടക്കുന്നത് നാമറിയാതെ പോകുന്നു... പക്ഷെ ആ മണമില്ലാത്ത പൂവിന്റെ മനസ്സിലെ സുഗന്ധത്തോളം വരില്ലാ ഒരു ഗന്ധവും.. ആശംസകൾ..

    ReplyDelete
    Replies
    1. വൈകി വന്ന നല്ല വാക്കുകൾ സന്തോഷം തരും

      Delete
  47. കൊള്ളാം വിഷയം നന്നായി അവതരിപ്പിച്ചു . ഇവിടെ വരാന്‍ വൈകി . സ്നേഹ നിധിയായ ഭാര്യ ഉള്ളപ്പോള്‍ വേലി ചാടേണ്ട ആവശ്യം ഉണ്ടോ . പിന്നെ ഒരു കാര്യം കൂടി കഴിവതും മലയാളം പദങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആശംസകള്‍ @PRAVAAHINY

    ReplyDelete
  48. നന്നായിട്ടുണ്ട് - ഒന്നുകൂടി നന്നായി ഫോര്‍മാറ്റ്‌ ചെയ്ത് അവതരിപ്പിക്കുമ്പോള്‍ വായനാസുഖം മാത്രമല്ല, കാഴ്ച്ചയ്ക്കും നന്നാവും.

    ആശംസകള്‍!

    ReplyDelete
  49. ചില തെറ്റുകൾ യാന്ത്രികതകളാണു.... പുഴ ചരിവുകളിലൂടെ ഒഴുകുന്നത് പോലെ.... വിഷ‌യത്തിൽ പുതുമയില്ല. അവതരണം നന്ന്

    ReplyDelete
  50. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു ... പ്രമേയത്തിനപ്പുറം, ഇതിലെ വാക്കുകളുടെ ഒതുക്കത്തിന് പ്രതേക പ്രശംസ ഇവിടെ അറീച്ചു കൊള്ളുന്നു...

    ReplyDelete
  51. കൂടുതലായി ഒന്നും പറയുന്നില്ല.ലളിതം.സുന്ദരം

    ReplyDelete
  52. Great man..... really great... best of luck

    ReplyDelete
  53. കഥയ്ക്ക് അഭിനന്ദനങ്ങള്‍ !"ഇവിടെ കാറ്റിനു സുഗന്ധം ..ഇതിലെ പോയത് ......"!ചതിയില്‍ കളങ്കം അരുതെന്ന് ആരോ പറഞ്ഞപോലെ ....!!

    ReplyDelete
  54. നല്ല കഥ , നന്നായി ആസ്വദിച്ചു. കൂടുതല്‍ എന്ത് പറയാന്‍.

    ReplyDelete
  55. പാവം ഭാര്യ. അല്ലാതെന്തു പറയാന്‍.

    ReplyDelete
  56. നല്ല കഥ. അഭിനന്ദനങ്ങള്‍

    ReplyDelete
  57. കഥ നന്നായി, ആശംസകള്‍

    ReplyDelete
  58. കാവ്യം സുഗേയം
    കഥ രാഘവീയം
    പാടുന്നതോ ഭക്തിമയസ്വരത്തില്‍........
    തികഞ്ഞ ഒതുക്കത്തിലെഴുതിയ വഞ്ചനയുടെ പുതിയ ഭാഷയ്ക്ക് ആശംസകള്‍.

    ReplyDelete
  59. പാരഗ്രാഫ് തിരിക്കുന്നതിൽ അല്പം ശ്രദ്ധിക്കാമായിരുന്നു

    ReplyDelete
  60. ബോഗൈൻ വില്ലയിൽ നീല പൂക്കൾ ഉണ്ടാവുമോ? ഞാൻ കണ്ടിട്ടില്ല.
    വേണ്ട .. ഇനി എനിക്ക് അവധിയുള്ള ദിവസം മീരയും പോവേണ്ട
    മഴയോടൊപ്പം ചെറുതായി വീശിയടിക്കുന്ന കാറ്റിൽ അയാൾ അപ്പോഴും ആ സുഗന്ധംതേടുകയായിരുന്നു .

    ഇത്രയേറെ കള്ളത്തരം പുരുഷന്മാരുടെ ഉള്ളിൽ ഉണ്ടാവുമോ?

    കഥ എനിക്കിഷ്ടമായി...ഒരു കള്ളത്തരം കണ്ടു പിടിച്ച സന്തോഷവും...

    ReplyDelete
  61. നന്നായി പറഞ്ഞ കഥ. ചില കാര്യങ്ങളില്‍ ദമ്പതികളില്‍ ഒരാള്‍ക്കുണ്ടാകുന്ന അസഹ്യത ദാമ്പത്യത്തിന്‍റെ ചൂരും ചൂടും ചോര്‍ത്തിക്കളയുന്നു. പിന്നെ ഇങ്ങിനെയൊക്കെയാവും നടക്കുക.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....