പട്ടു പാവടയണിഞ്ഞു, തീവണ്ടിക്കു പിറകെ ഓടിയ ആ പെണ്‍കുട്ടിയെ
എന്‍റെ ക്ലാസ്സില്‍വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ തെല്ലൊന്നു അതിശയിച്ചു!.
കൃഷ്ണ വര്‍ണമാണവള്‍ക്കു, മുടിയില്‍ തുളസിക്കതിര്‍ചൂടിയ, ചന്ദനക്കുറിയണിഞ്ഞ നാടന്‍ ചേലുള്ളപെണ്ണ്.
അവളുടെ കണ്ണുകളില്‍ ഒരായിരം കവിതകള്‍ ഉണ്ടായിരുന്നു.........,
മുഖത്തെ ദുഖഭാവം മറക്കുന്ന, നുണക്കുഴികള്‍ വിരിയുന്ന പുഞ്ചിരി.
അവളിലെ നിഷ്കളങ്കതയും പ്രസന്നതയും അവളെ ഒരു ദേവതയെപോലെ തോന്നിച്ചു
എല്ലാവര്‍ക്കും എപ്പോഴും ഒരു പുഞ്ചിരി സമ്മാനിച്ച് അവള്‍ ക്ലാസ്സില്‍ ഒരു ശലഭമായി പാറിനടന്നു.
ഞാനവളെ ദേവി എന്നുവിളിച്ചു.. അവളുടെ പേര് അതായിരുന്നില്ല എങ്കിലും.
ഒരേ തീവണ്ടിയില്‍ സ്ഥിരമായി യാത്രചെയ്യേണ്ടി വരുന്നതിനാല്‍, വളരെ വേഗത്തില്‍ അല്ലെങ്കിലും
ഞങ്ങള്‍ തമ്മില്‍ പരിചയത്തിലായി, കൂടുതല്‍ സംസാരിക്കാത്ത ആ ശ്രീത്വത്തെ, ആ മുഖത്തെ നിഷ്കളങ്കതയെ,
നൈര്‍മല്യത്തെ, ഞാന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.
എന്നും അവള്‍ കയറുന്ന സ്റ്റേഷന്‍ അടുക്കുമ്പോള്‍ അവള്‍ കയറുന്നുണ്ടോ എന്നു ഞാന്‍ ആകാംഷയോടെ നോക്കുമായിരുന്നു.
ഞങ്ങളുടെ സൗഹൃദം മെല്ലെ മെല്ലെ വളര്‍ന്നു,
തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരുപാടു കൂട്ടുകാരുണ്ടായി....
പയ്യെ പയ്യെ ഞങ്ങള്‍ എല്ലാവരും ഒരേ കംപാര്‍ട്ടുമെന്റ്റിലെ സ്ഥിരം യാത്രക്കാരായി മാറി.
കളിയും തമാശയുമായി, പാട്ടും ബഹളവുമായി ഞങ്ങളുടെ എല്ലാവരുടെയും സൌഹൃദങ്ങള്‍ പടര്‍ന്നു പൂവിട്ടു.
അവളുടെ തമാശകള്‍.......... പൊട്ടിച്ചിരികള്‍.......
പിണക്കങ്ങള്‍........ ചെറിയ വഴക്കുകള്‍..... സംസാരം.......
എന്‍റെ മനസ്സില്‍ അവള്‍ മെല്ലെ മെല്ലെ ചേക്കേറുകയായിരുന്നു..
യാത്രയിലെ ചിലനേരങ്ങളില്‍ ഞാന്‍ പരിസരം മറന്നു ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നത് കൂട്ടുകാര്‍ തമാശയില്‍ മൂടി,
ഞങ്ങള്‍ ഒറ്റക്കാകുന്ന നിമിഷങ്ങളില്‍, മൌനം ഞങ്ങള്ക്കിടയില്‍ വീര്‍പ്പുമുട്ടി....
ഒരുപാടു സംസാരിക്കണം എന്നു പലപ്പോഴും മനസ്സില്‍ ആഗ്രഹിച്ചിരുന്നു... പക്ഷെ;..കഴിഞ്ഞില്ല ..
അവളും അത് കൊതിച്ചിരുന്നു എന്നു തോനുന്നു........
ഞങ്ങളുടെ സൌഹൃദത്തെ കൂട്ടുകാര്‍ പലപ്പോഴും കളിയാക്കാന്‍ തുടങ്ങിയിരുന്നു..
അപ്പോഴും ദേവിയില്‍ ഭാവമാറ്റമോന്നും ഞാന്‍ കണ്ടില്ല..
അവള്‍ എന്നെ വിശ്വസിക്കുന്നതായി എനിക്ക് തോന്നി...
അവള്‍ക്കു എന്‍റെ സംരക്ഷണം വേണ്ടിവന്ന സമയത്തൊക്കെ, എന്‍റെ മനസ്സില്‍ അവള്‍ ഒരു കൊച്ചു കുട്ടിയായി മാറി....
എന്‍റെ സഹായം വേണ്ടി വരുമ്പോള്‍, എന്‍റെ വിചാരങ്ങള്‍ അംഗീകരിക്കപ്പെടുന്നതായി തോന്നി..
ഞാനറിയാതെ, എന്‍റെ മനസ്സില്‍ അവള്‍ സ്നേഹമായി, സന്തോഷമായി വളരുകയായിരുന്നു...
ഈതീവണ്ടിയാത്രകള്‍ അവസാനിക്കരുതെ എന്ന് ഞാന്‍ ആശിച്ചുപോയി....
അവളുടെ സാമീപ്യം ഞാന്‍ ആശിക്കുന്നത്പോലെ, എന്‍റെ സാമീപ്യവും അവള്‍ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി.
എല്ലാ ദിവസവും വൈകുന്നേരം വിടപറയുമ്പോള്‍ അവളുടെ മുഖത്ത് ഞാന്‍മാത്രം കണ്ടഭാവം അതായിരുന്നു.
മൂന്നുവര്‍ഷത്തെ സ്നേഹം, ജന്മാന്തരങ്ങളിലെതെന്നപോലെ തോന്നി, അങ്ങനെ ആയിമാറി....
ഞങ്ങളുടെ കോളേജ് ജീവിതം അവസാനിക്കാറായി.......
വേര്‍പാടിനെ കുറിച്ചുള്ള ചിന്തകള്‍ ഞങ്ങളില്‍ കാര്‍മേഘങ്ങളായി മാറി....,
ഒടുവില്‍ ആ ദിവസം വന്നെത്തി;
കോളേജിലെ പരിപാടികള്‍ കഴിഞ്ഞു ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും കടല്‍ത്തീരത്തേക്കു പോയി..
ഒരുപാടു നേരം എല്ലാവരും അവിടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും പങ്കുവെച്ചു....
ഒടുവില്‍ എല്ലാവരും പരസ്പരം വിടപറയുമ്പോള്‍.......
എനിക്ക് ദേവിയെ മാത്രം അഭിമുഖീകരിക്കാന്‍ പറ്റുന്നില്ല............,
അവളോട് മിണ്ടാന്‍ സാദിക്കുന്നില്ല....
അവളുടെ മനസ് എനിക്ക് ആ മുഖത്തുനിന്നു അറിയാമായിരുന്നു....,
ഞാന്‍ അവളുടെ അടുത്തെത്തി..., പക്ഷെ വാക്കുകള്‍ ഞങ്ങളുടെ ഇടയില്‍ അകന്നു നിന്നു...
എത്ര സമയം അങ്ങനെ നിന്നു എന്നറിയില്ല, ഒടുവില്‍ കൂട്ടുകാര്‍ ആരോ അവളെ വിളിച്ചു...
ഒരു നിദ്രയില്‍ നിന്നെഴുന്നെറ്റ പോലെ അവള്‍ നടന്നു.....;
പലപ്പോഴും എന്നെ തിരിഞ്ഞു നോക്കി..
ഞാന്‍ ആ വേര്‍പാടിന്‍റെ വേദനയില്‍ നിശ്ചലമായി നിന്നു.
അന്നും ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു...;
തിവണ്ടിയുടെ ജാലകത്തിലൂടെ ഞങ്ങളെ പിന്നിലാക്കി പോകുന്ന വൃക്ഷങ്ങളെയും , വയലുകളേയും നോക്കി
പരസ്പരം ഒന്നും മിണ്ടാതെ.., തമ്മില്‍ ഒന്ന് നോക്കാന്‍ കൂടി സാധിക്കാതെ ……...
ഒടുവില്‍ അവള്‍ ഇറങ്ങുന്ന സ്റ്റേഷനില്‍ വെച്ചവള്‍ ചോദിച്ചു... ‘ഞാന്‍ പോകട്ടെ’
അവള്ക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ അവളുടെ വിറയാര്‍ന്ന അധരങ്ങള്‍ എന്നോട് ചോദിച്ചു... ‘ഞാന്‍ പോകട്ടെ’
എന്ത് പറയണം എന്നറിയാതെ വാക്കുകള്‍ക്കായി ഞാന്‍ പരതി ..
മെല്ലെ കൈകള്‍ വീശി അവളെ യാത്രയാക്കാനെ എനിക്ക് സാധിച്ചുള്ളൂ
എന്‍റെ കണ്ണുകള്‍ ഈറനണിയുന്നത് അവള്‍ കാണാതിരിക്കാന്‍ ഞാന്‍ ശ്രെദ്ധിച്ചു
അവള്‍ മെല്ലെ നടന്നു നീങ്ങി
ആ നടന്നു നീങ്ങുന്നത് എനിക്ക് ആരെല്ലാമോ ആയിരുന്നു.....
എന്‍റെ മനസ്സില്‍ അവള്‍ ഒരു കുട്ടിയായിരുന്നു... സ്നേഹിതയായിരുന്നു....
അതിനുമപ്പുറം.......................
വാല്‍ക്കഷ്ണം .
പിന്നെ ഞങ്ങള്‍ ആറെഴുതവണ വീണ്ടും കണ്ടു..
എന്‍റെ വിവാഹം ഞാന്‍ അവളെ അറിയിച്ചു... അവള്‍ വന്നു, പിന്നെ ......
അവളുടെ വിവാഹം.. അതെന്നെ അറിയിച്ചില്ല..!!!!!!.
ജോലിയും, ജീവിതവുമായി അവള്‍ തിരക്കിലേക്ക് നീങ്ങിയിരിക്കണം
വര്‍ഷങ്ങള്‍ക്കു ശേഷം ഈയടുത്ത് ദേവിയുടെ ഒരു ഫോണ്‍
ഒരുപാടു നാളുകള്‍ക്ക് ശേഷം ആ ശബ്ദം
അന്ന് അവള്‍ എന്നോട് അവിശ്യപെട്ട കാര്യം പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു
ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായി ഞാനവളോടു പറ്റില്ലെന്ന് പറഞ്ഞു.....