Tuesday, November 27, 2012

ശ്വേതയുടെ പ്രസവവും സദാചാരചൊറിച്ചിലും



ചിത്രം കടപ്പാട് : ഗൂഗിള്‍
2011-ല്‍ ഐശ്വര്യ , 2012-ല്‍ ശ്വേത,  2013-ല്‍ ആരാണാവോ ? കഴിഞ്ഞ കുറേ ദിവസങ്ങളില്‍ നമ്മുടെ ചാനല്‍ - പ്രിന്‍റ്  - ബ്ലോഗ്‌  ഭാഗങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്ത ഈ പ്രസവ ചര്‍ച്ചയില്‍ ഞാനും ചേരട്ടെ . ഐശ്വര്യ നവംബര്‍ 11 ന് പ്രസവിക്കുമോ എന്ന ആകാംഷ ആയിരുന്നെങ്കില്‍, ശ്വേത പ്രസവിച്ചത് എല്ലാരേം കാണിക്കുമോ എന്ന ആകാംഷയാണ് കുറെ അഭിനവ സദാചാര വെളിച്ചപ്പാടുകളെ വാളെടുപ്പിക്കുന്നത് . ശ്വേത പ്രസവിച്ചത് ഷൂട്ട്‌ ചെയ്ത് ലോക്കറില്‍ വെച്ചതും സിനിമയുടെ റിലീസ് വൈകും എന്ന് കേട്ടതും ആയിരിക്കണം ഈ സദാചാരന്‍മാരെ  ചൊടിപ്പിച്ചത് ; ഇന്ന് കാണാം നാളെ കാണാം എന്ന് കരുതി ബാല്‍ക്കണി ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ ഒരുങ്ങി ഇരുന്നതാവണം കക്ഷികള്‍.
ഇല്ലെങ്കില്‍ ഹേ മനുഷ്യന്മാരെ ശ്വേത പ്രസവിച്ചാല്‍ എന്ത് , അത് കാണിച്ചാല്‍ എന്ത് . തന്‍റെ പ്രസവം കാണിക്കാം എന്ന് ധൈര്യമുള്ളത് കൊണ്ട് അവര്‍ അത് കാണിക്കുന്നു , അത് കാണണം എന്നുള്ളവര്‍ കാണുക ഇത് ലിബര്‍ട്ടി അല്ലേ സാറെ. ഷക്കീല , രേഷ്മ ... തുടങ്ങിയ ഒരുകൂട്ടം പെണ്ണുങ്ങള്‍ ഇതില്‍ കൂടുതല്‍ തുറന്നുകാണിച് കാശ് വാങ്ങിയ നാടാണിത്. ശ്വേത പ്രസവിക്കുന്നത് കാണിക്കുന്നു; മുന്‍പ് ഉണ്ടായിരുന്നവര്‍ പ്രേസവിക്കുന്നതിനു മുന്‍പുള്ളത് കാണിക്കുന്നു  ഇത് ലിബര്‍ട്ടി അല്ലേ ചേട്ടാ (പിന്നേം) . ഷക്കീലപ്പടം കാണിച്ച സിനിമാശാലകള്‍ ശ്വേതയുടെ പടം കാണിക്കില്ല എന്ന് പറയുമ്പോള്‍ ഓര്‍ക്കുക ഇത് മലയാള സിനിമയാണ് , നവതരംഗമെല്ലാം ഇന്നല്ലേല്‍ നാളെ തീരും വീണ്ടും ഏതേലും ഷക്കീല വേണം സിനിമാശാലകള്‍ നിറക്കാന്‍.
അല്‍പ്പം കൂടി ചിന്തിച്ചാല്‍ ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ഒരു സിനിമയില്‍ എന്താണ് എന്ന് പറയാന്‍ അതിന്‍റെ സംവിധായകന് അല്ലാതെ ആര്‍ക്ക് സാധിക്കും . തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരു നടന്‍ നഗ്നനായി വരുന്ന ഒരു ഭാഗം കാണിക്കാതെ സെന്‍സര്‍ ചെയ്ത ഈ നാട്ടില്‍ ഒരു നടിയുടെ എന്തൊക്കെയോ കാണിക്കും എന്ന് കരുതുന്ന വിഡ്ഢികള്‍ ആവുകയാണ് ആളുകള്‍. ബ്ലെസ്സിയെപ്പോലെ കഴിവുള്ള , തലയില്‍ ആള്‍താമസമുള്ള ഒരു സംവിധായ‍കന്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് കാത്തിരിക്കാനുള്ള സാവകാശംപോലും സദാചാരന്മാര്‍ക്ക് ഇല്ലാതായിരിക്കുന്നു .  
ശ്വേതയുടെ പ്രസവത്തെപറ്റി  നാലുവാക്ക് പറഞ്ഞില്ലേല്‍ നാണക്കേടാണ്,  പെണ്ണുമ്പിള്ള ആഹാരം തരില്ല എന്ന ഒരു അവസ്ഥ വന്നു തുടങ്ങിയിട്ടുണ്ട് . ബ്ലോഗ്‌ എഴുതുക , പത്രത്തില്‍ എഴുതുക തുടങ്ങിയ   മാര്‍ഗങ്ങളും സദാചാരന്മാര്‍ പിന്തുടരുന്നു . ഒരു പ്രസവം സിനിമയില്‍ കണ്ടാല്‍ തങ്ങളുടെ  ബ്രഹ്മചര്യമോ , ഏകഭാര്യാവൃതമോ തകരും എന്ന് കരുതുന്ന  ഭര്‍ത്താക്കന്മാരുണ്ട്  എന്ന് എനിക്ക്  തോനുന്നില്ല , കൂടാതെ പ്രസവിക്കുന്നത് കാണുമ്പോള്‍ മോശമായ ഒരു വികാരവും വരികയും ഇല്ല എന്ന് പ്രസവം കണ്ടിട്ടുള്ളവര്‍ക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു . ഒരു മിന്നിട്ടില്‍ താഴെയുള്ള ഒരു സീന്‍ ഇത്രയധികം കോലാഹലങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാട്ടില്‍ കൊച്ചു കുട്ടികള്‍ക്കുവരെ കിട്ടുന്ന രീതിയില്‍ നീലച്ചിത്രങ്ങള്‍ വഴിവക്കുകളില്‍പോലും  കിട്ടുന്നു എന്ന് സദാചാരന്മാര്‍ അറിഞ്ഞിരിക്കില്ലയോ ആവോ .
രാഷ്ട്രീയ സദാചാരന്മാരോട് : ഒരു സാധാരണ മലയാളിയെ സംബന്ധിച്ച് ശ്വേതയുടെ പ്രസവം അല്ല കാര്യം ഈ നാട്ടില്‍ ജീവിക്കാനുള്ള ഏതെങ്കിലും ഒരു നല്ല സാഹചര്യം ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചുതരൂ .

ഇത്തിരികൂടി : അമൃതാനന്ദമയിമഠത്തിന്‍റെ  ഒരു ചടങ്ങില്‍ വെച്ച് ശ്വേതയുടെ പ്രസവ സിനിമയുടെ കലാപം ഉയര്‍ത്തിയ രാഷ്ട്രീയ പ്രമുഖര്‍ , ലിബര്‍ട്ടിയോടെ വായ തുറന്ന സിനിമയുമായി ബന്ധമുള്ള സംഘടനാ പ്രമുഖന്‍ , മഹിളകളുടെ സംഘടനാ സാരഥികള്‍, ഞാന്‍ ബഹുമാനിക്കുന്ന ഇക്കാന്റെ ബ്ലോഗ്‌  തുടങ്ങിയ ആരെയും ഞാന്‍ മനസാ വാചാ കര്‍മണാ ഇതില്‍ പരാമര്‍ശിക്കുകയോ ഉദ്ധേശിക്കുകയോ ചെയ്യുന്നില്ല എന്ന് ബോധിപ്പിക്കുന്നു . (മഹാരാഷ്ട്രയിലെ പെണ്‍പിള്ളേരുടെ അവസ്ഥ വരരുതല്ലോ ; ഒരു വികാര തള്ളലില്‍ എഴുതിപ്പോയതാണ് ; ഇങ്ങ് ഒരു മൂലയില്‍ കവിതപോലെയോ, കഥപോലെയോ എന്തൊക്കെയോ കുത്തിക്കുറിച്ചു ഞാന്‍ കഴിഞ്ഞോളാം )

14 comments:

  1. നിധീഷ് അഭിനന്ദനങള്‍ !!!
    നമുക്കൊക്കെ ഒരു പ്രശ്നമുണ്ട് തലയില്‍ മുണ്ടിട്ടു ചെയ്താലേ കാര്യങ്ങള്‍ ശരിയാവൂ .
    വേണ്ടോര്‍ കാണട്ടെ വേണ്ടാതോര്‍ കാണണ്ട..അത്രതന്നെ... !!!

    ReplyDelete
  2. എന്തുപറയാന്‍ അല്ലേ? നിധീഷ് പോസ്റ്റ്‌ നന്നായി......

    ReplyDelete
  3. പേരൊക്കെ ഇടുമ്പോള്‍ ഇങ്ങനെ ഇടണം എത്ര അര്‍ത്ഥവത്തായ പേരാ "കളിമണ്ണ് " ആകെ കൊഴഞ്ഞു മറിഞ്ഞു ചളി പിളി ചിപ്പിളിപിളിയായി :) ക്രാന്തദര്‍ശിയായ ബ്ലെസി.പലരേയും കൊല്ലുന്നതും കാണിക്ക്യാം,നഗ്നത കാണിക്ക്യാം,ബോംബ്‌ വച്ച് പലതും തകര്‍ക്കുന്നത് കാണിക്ക്യാം മനുഷ്യന് കാണാന്‍ കൊള്ളാത്ത പലതും...ഇതിപ്പോ ആദ്യായ്ട്ടാണോ സിനിമയില്‍ പ്രസവം കാണിക്കുന്നേ,അതുപോലെയൊക്കെ തന്നെ യാവും ഇതും അല്ലാതെ കാണിക്കാന്‍ ബ്ലെസ്സിക്കും ശ്വേതക്കും വട്ടാണോ അതിനുവരുന്നത് വരെ ആളുകള്‍ കാത്തിരിക്കില്ലല്ലോ.എന്തെകിലും കിട്ട്യാ അത് കത്തിച്ചു അതിന്റെ ചാരം വരാന്‍ കുറെ എണ്ണം അല്ലാതെ എന്താ പറയാ ഇതിനെ..പോസ്റ്റ്‌ കൊള്ളാം മാഷെ..

    ReplyDelete
  4. "ബ്ലെസ്സിയെപ്പോലെ കഴിവുള്ള , തലയില്‍ ആള്‍താമസമുള്ള ഒരു സംവിധായ‍കന്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് കാത്തിരിക്കാനുള്ള സാവകാശംപോലും സദാചാരന്മാര്‍ക്ക് ഇല്ലാതായിരിക്കുന്നു"... അതു തന്നെ ..

    ReplyDelete
  5. കമസൂത്രയിലും പിന്നെ രതി നിര്‍ വേദത്തിലും, തകര്‍ത്തു അഭിനയിച്ച നടിക്ക്, കേരളത്തിലെ വിശാലമനസ്കരുടെ ക്ലീന്‍ ചീട്ട് ..! "പ്രസവ സമയത്തെ facial expressions and prostural moves മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്". ഇതു പറയേണ്ടിയിരുന്നത് ബ്ലെസ്സിയാണ് . പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ബ്ലെസി ഇതു വരെ പ്രതി കരിച്ചിട്ടില്ല. പിന്നെ ലോക്കറില്‍ പൂട്ടി വെച്ചിരിക്കുന്നത് താങ്കള്‍ പറഞ്ഞ "facial expressions and prostural moves " ആണെന്ന് പറഞ്ഞാല്‍ വേണമെങ്കില്‍ സന്തോഷ്‌ മാധവന്‍ വിശ്വസിക്കും ."ഇതെല്ലാം കണ്ടു ബ്ലെസ്സിയുടെയും, നിര്‍മാതാവിന്റെയും ശ്വേതയുടെയും, ഭര്‍ത്താവിന്റെയും ഉള്ളില്‍ ചിരി പൊട്ടുന്നു ണ്ടാവും."പ്രേക്ഷകന്‍ ചമ്മി പോയി എന്ന് പറഞ്ഞു കളിയാക്കാന്‍ അവര്‍ മണ്ടന്മാരാണോ ..? ആണെങ്ങില്‍ "പടം പോട്ടിപോയി " എന്ന് കേള്‍ക്കുമ്പോള്‍ ചിരി നിര്‍ത്തി കൊള്ളും. പിന്നെ ശ്വേതയുടെ പ്രസവം സാംസ്‌കാരിക കേരളത്തെ കൊട്ടി ഘോക്ഷിച്ചു സംസാരിക വേശ്യാലയം ആക്കി മാറ്റാനുള്ള ബ്ലെസ്സിയുടെ കച്ചവട തന്ത്രം വിലപ്പോവില്ല. കമസൂത്രയിലും പിന്നെ രതി നിര്‍ വേദത്തിലും തകര്‍ത്തു അഭിനയിച്ചു ശ്വേതയെപോലെ, രേഷ്മയും ഷക്കീലയും ഇനി നല്ലപിള്ള ചമഞ്ഞു, സിനിമയില്‍ പ്രസവിക്കാന്‍ വന്നാല്‍ , താങ്കളെ അവര്‍ക്കും ചെണ്ട കൊട്ടുമോ..?

    ReplyDelete
    Replies
    1. കീയ .... , അജിത്ത് , വിനോദ്, കാത്തി , പുഷ്പ , അനോണിമസ് :) എല്ലാര്‍ക്കും ഇവിടെ വന്നതിനും കമന്റിയതിനും നല്ല നമസ്കാരം

      Delete
  6. Ithu facebookilokke divasangalolamayi charcha cheyyunna vishayamanu: enthanu ithu ithra charcha cheyyan.avarkku parathiyiila pinneyentha.

    ReplyDelete
  7. 1980കളുടെ തുടക്കത്തില്‍ "Pregnancy and Childbirth" എന്ന പേരില്‍ ഒരു ഇംഗ്ലീഷ് സിനിമ കേരളമൊട്ടാകെ തകര്‍ത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. (ഓരോ തീയറ്ററിലും ഓരോ മാസത്തില്‍ കൂടുതല്‍! നാട്ടിന്‍‌പുറത്തെ തീയറ്ററുകളില്‍ പോലും!). അതില്‍ ആറ് യുവതികളുടെ(ദമ്പതികളുടെ) ഗര്‍ഭധാരണവും തുടര്‍ന്നുള്ള ഘട്ടങ്ങളും പ്രസവവും ഒരു മറയുമില്ലാതെ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ ഫീച്ചര്‍ ഫിലിമായിരുന്നു അത്. അക്കാലത്തുതന്നെ ബോധവല്‍ക്കരണ സിനിമകള്‍ എന്നപേരില്‍ മലയാളത്തില്‍ ധാരാളം തുറന്ന “എ” പടങ്ങള്‍ ഇറങ്ങീയിരുന്നു. പ്രമുഖ ബാനറുകളായിരുന്നു അവയുടെയൊക്കെ നിര്‍മ്മാതാക്കള്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു അവയിലൊക്കെ “അഭിനയിച്ചിരുന്നത്”. മറ്റ് “തുണ്ട് പടങ്ങള്‍” വേറെയും. അക്കാലത്തെ യുവാക്കള്‍ - ഇന്നത്തെ മദ്ധ്യവയസ്കര്‍ മാധ്യമങ്ങളിലിരുന്ന് “പണ്ടത്തെ സദാചാര“ ഗീര്‍വ്വാണം അടിക്കുന്നത് കാണുമ്പോള്‍ തമാശതോന്നുന്നു. അന്നൊന്നുമില്ലാത്ത എന്ത് സദാചാരമാണ് കേരളത്തില്‍ പുതുതായി ഉണ്ടായിരിക്കുന്നത് ആവോ?

    വിദേശസിനിമകളില്‍ യഥാര്‍ത്ഥ പ്രസവം തന്നെ കാണിക്കുന്നത് പുതുമയൊന്നുമല്ല. 80 കളില്‍ തന്നെ തിരുവനന്തപുരം ശ്രീവിശാഖ് തീയറ്ററില്‍ നിന്ന് കണ്ട (അന്നൊക്കെ ഒരു സിനിമയും വിടില്ലായിരുന്നു) ഒരു ഹിസ്റ്റോറിക്കല്‍ സിനിമയില്‍ നായിക പ്രസവിക്കുന്നത് യഥാര്‍ത്ഥമായി കാണിച്ചിരുന്നു, ഒട്ടും സെക്സ് കാട്ടാതെ, ഒട്ടും വള്‍ഗറകാതെ. ഇപ്പോഴും എത്രയൊ ലോക സിനിമകളില്‍ പ്രസവം പലരീതിയില്‍ കാട്ടുന്നു, യഥാര്‍ത്ഥവും അല്ലാത്തതും. അതില്‍ കാമതൃപ്തി വരുത്തുന്നവരുണ്ടാകാം, സ്ത്രീയുടെ-അമ്മയുടെ വേദന അറിയുന്നവരുമുണ്ടാകാം.

    എന്നിട്ടും മലയാളി സദാചാരത്തൊഴിലാളികളിരുന്ന് ഇത് ലോകത്തെ ആദ്യസംഭവം പോലെ ആഘോഷിക്കുകയാണ്.
    കാണാത്ത സിനിമയുടെ പേരില്‍ :(
    അതിന്റെ ഉള്ളടക്കം എന്താണെന്നുപോലും അറിയതെ മന്തന്മാരെപ്പൊലെ :)
    ബ്ലെസിയൂടെ സിനിമ ഹിറ്റാക്കാമെന്ന് ഒരൊരുത്തരും നേര്‍ച്ചയെടുത്തപോലെ :D

    ReplyDelete
  8. ഒരു സാധാരണ മലയാളിയെ സംബന്ധിച്ച് ശ്വേതയുടെ പ്രസവം അല്ല കാര്യം ഈ നാട്ടില്‍ ജീവിക്കാനുള്ള ഏതെങ്കിലും ഒരു നല്ല സാഹചര്യം ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചുതരൂ .

    ReplyDelete
  9. E chenda kottinu tankalkku kittiya pradiphalam etrayanavo..!!?onnariyuka sadacharathekkal pradanyathode kanendunna mattoru karyam etra krooranmar polum karunakattunna adbudappedunna oru vismayam tanneyanu prasavam..adu lokathinu munnil turannu kanikkumbol nashtamakunnadu adinodulla aradana poornamaya sameepanamanu...

    ReplyDelete
  10. Mattellam kandu maduthavarkkum..ini idu kanan bakkiyullavarkkum kathirikkam..avarkku vendi jai vilikkukayo jada nadathukayo endumakam...

    ReplyDelete
  11. നല്ല ലേഖനം


    ആശംസകൾ

    ReplyDelete
  12. "രാഷ്ട്രീയ സദാചാരന്മാരോട് : ഒരു സാധാരണ മലയാളിയെ സംബന്ധിച്ച് ശ്വേതയുടെ പ്രസവം അല്ല കാര്യം ഈ നാട്ടില്‍ ജീവിക്കാനുള്ള ഏതെങ്കിലും ഒരു നല്ല സാഹചര്യം ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചുതരൂ ." നന്നായിട്ടുണ്ട് ഈ ലേഖനം.. ഇവിടെ എത്താന്‍ അല്‍പ്പം താമസിച്ചു. ഇനിയെന്തായാലും ഇടക്കൊക്കെ ഇവിടെ വരാം.... :-)

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....