ഇന്ന്
(ജൂണ്‍-1- 2013) എന്‍റെ ജന്മദിനമാണ് . സന്തോഷവും ദു:ഖവും സ്നേഹവും ഇഷ്ടവും
പിണക്കവും വഴക്കും അങ്ങനെ ഒരുപാട് അനുഭവങ്ങൾ ജീവനേകിയ 30 വർഷങ്ങൾ. 1983
ജൂണ്‍ മാസം ഒന്നാം തീയതി പിറന്ന ഞാൻ ഈ ഭൂമിയിൽ 30 വർഷങ്ങൾ
പിന്നിട്ടിരിക്കുന്നു .
പഴമക്കാർ
പറയുന്നപോലെ 30 വർഷങ്ങളുടെ കുതിര ജന്മം കഴിഞ്ഞു ; ഇനി വരാനിരിക്കുന്നത്
കഴുത ജന്മം ; ജീവിത പ്രാരാബ്ധങ്ങളുടെ , വൈഷമ്യതകളുടെ വർഷങ്ങൾ ; ഒരു
കഴുതയെപോലെ ജീവിത ഭാരം വലിക്കേണ്ടുന്ന വർഷങ്ങൾ .
തിരിഞ്ഞ്
നോക്കുമ്പോൾ കുറെ നഷ്ടങ്ങളും നേട്ടങ്ങളും ഈ വർഷങ്ങളിൽ ഉണ്ടായിരുന്നു . 22
-ം വയസിൽ നടത്തിയ വിപ്ലവം (കല്യാണം) നേട്ടങ്ങളിൽ മുന്നിൽ , പിന്നെ രണ്ട്
മക്കൾ , അവരുടെ കളികൾ , ചിരികൾ എല്ലാം ദൈവത്തിന്‍റെ സ്നേഹം . ചെറുപ്പത്തിൽ
ഹോസ്റ്റലിൽ കൊഴിഞ്ഞ മൂന്ന് വർഷങ്ങൾ നഷ്ടക്കണക്കിൽ മുന്നിൽ നില്ക്കുന്നു.
ആ
നഷ്ടദിവസങ്ങൾ ഓർമയിൽ നിന്നും മായാതെ കിടക്കുന്നു, അതിനാലാവും 'താരേ സമീൻ
പർ' എന്ന സിനിമ കണ്ട് ഫീലായി പണ്ടാരമടങ്ങിയതും , എന്‍റെ മകന് ആ സിനിമയിലെ
കുട്ടിയുടെ പേര് നല്കിയതും (ഇഷാൻ എന്നായിരുന്നു സിനിമയിൽ ആ കുട്ടിയുടെ പേര്
).
പുകവലി
ജന്മദിനത്തിൽ
പുതിയ തീരുമാനങ്ങളെടുക്കുന്ന രീതി പോയിട്ട് ജന്മദിനം ആഘോഷിക്കുന്ന
സ്വഭാവംപോലും എനിക്കില്ല; ചിലപ്പോൾ സാഹചര്യങ്ങൾ മൂലമാകാം. പക്ഷെ ഇത്തവണ ഞാൻ
ഒരു ചെറിയ കാര്യം തീരുമാനിച്ചു; പുകവലി നിർത്തുക . 8 - ം ക്ലാസ്സിൽ
ഹോസ്റ്റൽ ജീവിതം തുടങ്ങിയപ്പോൾ കൂടെക്കൂടിയ കുറെ ദുശീലങ്ങളിൽ ഒന്നാണത്.
നീണ്ട 16 വർഷങ്ങൾ !!. ഇടയ്ക്ക് ജീവിതത്തിൽ വിരുന്നെത്തിയ പ്രവാസം, പുകവലി
എന്ന (ദു)ശീലത്തെ കൂടുതൽ പ്രത്സാഹിപ്പിച്ചു. എന്‍റെ ഇനിയുള്ള ദിവസങ്ങൾ
പുകമണം ഇല്ലാത്തതാവട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
കവിത - ശ്രേഷ്ഠം മലയാളം
മറ്റൊന്ന്
മലയാളം ശ്രേഷ്ഠഭാഷയായ ഈ അവസരത്തിൽ ഭാഷയ്ക്ക് വേണ്ടിയും ഒരു തീരുമാനം , ഇനി
ഞാൻ കവിത എഴുതില്ല എന്നതാണ് ആ കടുത്ത തീരുമാനം :).
(ഞാൻ
എഴുതിയിരുന്നത് കവിത ആയിരുന്നു എന്നൊരു അവകാശവാദവും ഇപ്പോഴും എനിക്കില്ല
- നമ്മുടെ ഭാഷയെ ഉദ്ധരിക്കേണ്ടത് നമ്മുടെ കടമയല്ലേ, ആളുകൾ ഭാഷയെ
വെറുക്കാതെ നോക്കേണ്ടതും).
ജാമ്യം
കവിത
എഴുതില്ല എന്നവാക്ക് മനസ്സിന്‍റെ പിരിമുറുക്കത്തിൽ എപ്പോഴെങ്കിലും
തെറ്റിയാലും പുകമണം ഇനി എന്‍റെ ശ്വാസകോശങ്ങൾ ഏൽക്കേണ്ടിവരുത്തില്ല.
ഭൂമിയെന്ന
ഈ ഗോളത്തിൽ ദൈവം എനിക്ക് അനുവദിച്ച സമയത്തിൽ ബാക്കിയുള്ള സമയം നല്ലൊരു
മകനായി, ഭർത്താവായി , അച്ഛനായി, സഹോദരനായി, കൂട്ടുകാരനായി ജീവിക്കാൻ പരമ
കാരുണ്യവാനായ ഭഗവാൻ കൂടെയുണ്ടാവും എന്ന് വിശ്വസിക്കുന്നു.
-------------------------------------------------------
തിരക്കുകൾ കുറഞ്ഞു ; കഥകളുമായി വീണ്ടും ഞാൻ ബ്ലോഗിൽ സജീവമാകും
ആരും തിരക്ക് കൂട്ടേണ്ട , ജന്മദിനാശംസകൾ നല്കാൻ എല്ലാവർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.
Nidheesh Krishnan


