Wednesday, November 21, 2012

ഗാസയിലെ കുഞ്ഞുങ്ങള്‍



ചോരകൊണ്ട് ചുവക്കുന്നു കുരിശുയുദ്ധ വീരന്‍മാര്‍,
ചുടു ചോരയില്‍ കുളിക്കുന്നു സിയോനിസ്റ്റ്‌ കിരാതന്‍മാര്‍

പെറ്റ നാട്ടില്‍ ഉറക്കാതെ -
പെറ്റ മുലകള്‍ ഊട്ടാതെ -
കുഞ്ഞുതലകള്‍ അരിയുന്നു ഇസ്രയേലിന്‍ വിശുദ്ധന്‍മാര്‍

കണ്ണുമൂടി കാണുന്നു -
കാതുമൂടി കേള്‍ക്കുന്നു -
കനിവിനായ് വിളിക്കുന്ന, കനിവില്ലാത്ത രണ്ടക്ഷരം  

വീഞ്ഞില്‍ മഥിക്കുന്നു -
സ്വര്‍ഗ്ഗത്തില്‍ രമിക്കുന്നു -
വായമൂടി ചിരിക്കുന്നു അധികാര കൊതിയന്‍മാര്‍

ജീവനായ് കേഴുമ്പോള്‍ -
കൊല്ലരുതേയെന്ന്  പറയുമ്പോള്‍
ഗാസയിലെ കുഞ്ഞുങ്ങള്‍....
നിങ്ങള്‍ ..........
ലോകത്തിന്‍ ശത്രുക്കള്‍
' തീവ്രവാദികള്‍ '

ചിത്രം കടപ്പാട് : ഗൂഗിള്‍

6 comments:

  1. നന്നായിട്ടുണ്ട് കവിത.ഇത്തിരി കൂടി ഒന്ന് തേച്ചു മിനുക്കിയാല്‍ കൂടുതല്‍ നന്നാവും

    ReplyDelete
  2. vadi koduthu adi vangan chellunnavare kurichu enthu parayan..

    ReplyDelete
  3. പാവം കുട്ടികള്‍....കവിത നന്നായി നിധീഷ്

    ReplyDelete

  4. വളരെ നന്നായിരിക്കുന്നു..
    ആശംസകള്‍

    ReplyDelete
  5. വികാരതീവ്രത ഉടനീളം നിഴലിക്കുന്നുണ്ട്. പാവങ്ങള്‍. മനുഷ്യപ്പിശാച്ചുക്കള്‍ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....