Friday, December 14, 2007

എന്റെ ഇഷ്ട്ടങ്ങള്‍

എന്റെ ഇഷ്ട്ടങ്ങള്‍ക്ക്‌ ഇപ്പോഴും ചെറുപ്പത്തിന്റെ സുഗന്ധം ആണ`....കൊയ്യ്ത്തുകഴിഞ്ഞ പാടത്ത്‌ നിന്ന് ശേഖരിക്കുന്ന 'ചുതിരക്ക' യുടെ കൊതിപ്പിക്കുന്ന ചെളിമണം॥(സത്യം പറഞ്ഞാല്‍ ഇപ്പോഴും അതിന്റെ യഥാര്‍ത്ഥ പേരറിയില്ല...ഞങ്ങള്‍ കുട്ടികള്‍ അങ്ങിനാണ` പറഞ്ഞിരുന്നത്‌)കുളത്തില്‍ നിന്ന് കിട്ടുന്ന ' താമര അല്ലിയുടെ' മണം..........പുതുമഴ നന്നഞ്ഞ മണ്ണിന്റെ മണം..........'ആഞ്ഞിലി ചക്കയുടെ' പുളിപ്പിക്കുന്ന ഗന്ധം...'കൂവളത്തിന്‍ കായയുടെ' മണം....(അത്‌ കഴിക്കുമ്പോള്‍ മുള്ള്‌ തട്ടിയുള്ള നീറ്റല്‍ മറന്ന് പോകും).... അങ്ങനെ അങ്ങനെ....പിന്നെ... അമ്മുമ്മ പഴത്തിന്റെ.... ,കൊട്ടക്കായുട.............പിന്നെ ഒരിക്കലും കഴിക്കാന്‍ പറ്റാത്ത ഒരു പഴമുണ്ട്‌...." ചൂരല്‍പ്പഴം".... കണ്ടാല്‍ കൊതിയാവും പക്ഷെ... കഴിക്കരുത്‌ അത്‌ സര്‍പ്പദൈവങ്ങളുടെ ആഹാരമാണ`॥