ഇന്ന്
(ജൂണ്‍-1- 2013) എന്റെ ജന്മദിനമാണ് . സന്തോഷവും ദു:ഖവും സ്നേഹവും ഇഷ്ടവും
പിണക്കവും വഴക്കും അങ്ങനെ ഒരുപാട് അനുഭവങ്ങൾ ജീവനേകിയ 30 വർഷങ്ങൾ. 1983
ജൂണ്‍ മാസം ഒന്നാം തീയതി പിറന്ന ഞാൻ ഈ ഭൂമിയിൽ 30 വർഷങ്ങൾ
പിന്നിട്ടിരിക്കുന്നു .
പഴമക്കാർ
പറയുന്നപോലെ 30 വർഷങ്ങളുടെ കുതിര ജന്മം കഴിഞ്ഞു ; ഇനി വരാനിരിക്കുന്നത്
കഴുത ജന്മം ; ജീവിത പ്രാരാബ്ധങ്ങളുടെ , വൈഷമ്യതകളുടെ വർഷങ്ങൾ ; ഒരു
കഴുതയെപോലെ ജീവിത ഭാരം വലിക്കേണ്ടുന്ന വർഷങ്ങൾ .
തിരിഞ്ഞ്
നോക്കുമ്പോൾ കുറെ നഷ്ടങ്ങളും നേട്ടങ്ങളും ഈ വർഷങ്ങളിൽ ഉണ്ടായിരുന്നു . 22
-ം വയസിൽ നടത്തിയ വിപ്ലവം (കല്യാണം) നേട്ടങ്ങളിൽ മുന്നിൽ , പിന്നെ രണ്ട്
മക്കൾ , അവരുടെ കളികൾ , ചിരികൾ എല്ലാം ദൈവത്തിന്റെ സ്നേഹം . ചെറുപ്പത്തിൽ
ഹോസ്റ്റലിൽ കൊഴിഞ്ഞ മൂന്ന് വർഷങ്ങൾ നഷ്ടക്കണക്കിൽ മുന്നിൽ നില്ക്കുന്നു.
ആ
നഷ്ടദിവസങ്ങൾ ഓർമയിൽ നിന്നും മായാതെ കിടക്കുന്നു, അതിനാലാവും 'താരേ സമീൻ
പർ' എന്ന സിനിമ കണ്ട് ഫീലായി പണ്ടാരമടങ്ങിയതും , എന്റെ മകന് ആ സിനിമയിലെ
കുട്ടിയുടെ പേര് നല്കിയതും (ഇഷാൻ എന്നായിരുന്നു സിനിമയിൽ ആ കുട്ടിയുടെ പേര്
).
പുകവലി

കവിത - ശ്രേഷ്ഠം മലയാളം
മറ്റൊന്ന്
മലയാളം ശ്രേഷ്ഠഭാഷയായ ഈ അവസരത്തിൽ ഭാഷയ്ക്ക് വേണ്ടിയും ഒരു തീരുമാനം , ഇനി
ഞാൻ കവിത എഴുതില്ല എന്നതാണ് ആ കടുത്ത തീരുമാനം :).
(ഞാൻ
എഴുതിയിരുന്നത് കവിത ആയിരുന്നു എന്നൊരു അവകാശവാദവും ഇപ്പോഴും എനിക്കില്ല
- നമ്മുടെ ഭാഷയെ ഉദ്ധരിക്കേണ്ടത് നമ്മുടെ കടമയല്ലേ, ആളുകൾ ഭാഷയെ
വെറുക്കാതെ നോക്കേണ്ടതും).
ജാമ്യം

ഭൂമിയെന്ന
ഈ ഗോളത്തിൽ ദൈവം എനിക്ക് അനുവദിച്ച സമയത്തിൽ ബാക്കിയുള്ള സമയം നല്ലൊരു
മകനായി, ഭർത്താവായി , അച്ഛനായി, സഹോദരനായി, കൂട്ടുകാരനായി ജീവിക്കാൻ പരമ
കാരുണ്യവാനായ ഭഗവാൻ കൂടെയുണ്ടാവും എന്ന് വിശ്വസിക്കുന്നു.
-------------------------------------------------------
തിരക്കുകൾ കുറഞ്ഞു ; കഥകളുമായി വീണ്ടും ഞാൻ ബ്ലോഗിൽ സജീവമാകും
ആരും തിരക്ക് കൂട്ടേണ്ട , ജന്മദിനാശംസകൾ നല്കാൻ എല്ലാവർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.
Nidheesh Krishnan
ശുഭാശംസകൾ
ReplyDeleteഇരിക്കട്ടെ എന്റെ വക ഒരു ജന്മദിനാശംസകള് ..പിന്നെ കവിത നിര്‍ത്തി എന്ന ശുഭ വര്‍ത്തമാനം ഒത്തിരി നന്നായി..സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നാണു ...എന്നാല്‍ പാടിയിട്ടും നന്നാവാത്ത സ്വരം ആണെങ്കില്‍ തുടക്കത്തിലേ നിര്‍ത്തിക്കോണം ...ഇനിം അതിന്റെ ശല്യം ഞങ്ങള്‍ക്ക് ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു .....സ്നേഹത്തോടെ സ്വന്തം സുഹൃത്ത് ..
ReplyDeleteNB:Just kidding..Appreciate man if you could say bye to cigarrette.Kill the smoke before it kills you ok ..god bless
ഹഹ നിധീഷ് നന്നായി ... ഞാൻ ഒരു 5 കൊല്ലം മുംബ് കള്ള് കുടി നിർത്തി . നാല് കൊല്ലമായി പുകവലിയും നിർത്തി .. കുടുംബം നിങ്ങളുടേത് പോലെത്തന്നെ . അവര്‍ക്ക് വേണ്ടി ഒക്കെ അങ്ങട് വിട്ടു . :) നന്നായി ... ശുഭാശംസകൾ
ReplyDeleteHappy Bday aliya.... Best wishes for stop smocking.....
ReplyDeleteജന്മദിനാശംസകൾ
ReplyDeleteപ്രീയപെട്ട നിധിക്ക് ,
ReplyDeleteഈ പിറന്നാല്‍ ദിനം , ആയുരാര്യൊഗ്യ സമൃദ്ധി പ്രദാനം ചെയ്യുവാന്‍
കരുണാമയനോട് പ്രാര്‍ത്ഥിക്കുന്നു , ദുശ്ശീലങ്ങളേ ഒഴിവക്കാനുള്ള
ചുവട്വയ്പ്പുകള്ക്കായി ഈ ദിനം തിരഞ്ഞെടുത്തതും നന്നായി .
അതിനുള്ള മാനസികമായ ശക്തി ഉണ്ടാകട്ടെ ...
മനസ്സിന്റെ ദൗര്‍ബല്യങ്ങളെ തരണം ചെയ്യാന്‍ കാലം കൂട്ടിനുണ്ടാകും ..
പിന്നെ കവിത എഴുതുന്നില്ല , എന്നൊരു തീരുമാനം പുനര്‍ പരിശോധിക്കുക .
നാം എഴുതുന്നത് , നമ്മുടെ മനസ്സിന്റെ ചിന്താശകലങ്ങളാണ്
അതു നമ്മുക്ക് തരുന്നത് ഒരുപാട് ആശ്വാസ്സവും , അതിന്റെ മൂല്യം
മറ്റുള്ളവരെക്കാള്‍ നമ്മുക്ക് കൂടുതലാകും . അതിനേ വില കുറച്ച് കാണരുത് .
അതിനാല്‍ അതിനിയും തുടരുക , അലയൊടുങ്ങാത്ത മനസ്സാണ് പ്രവാസിയുടേത്
അതിനെ കെട്ടി വയ്ക്കരുത് , കവിതയായ് അതൊഴുകട്ടെ .. സ്നേഹാശംസ്കള്‍ സഖേ ..!
പ്രിയ നിധീ,
ReplyDeleteഹൃദയം നിറഞ്ഞ ജന്മദിനാശംസകള്...
പുകവലി നിര്‍ത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ...
കവിത എഴുത്ത് നിര്‍ത്തരുത്..
നിധിക്കും കുടുംബത്തിനും നല്ലത് വരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്..
സ്നേഹപൂര്‍വ്വം
ഈ തിരിഞ്ഞു നോട്ടം നന്നായി.....ആ വിപ്ലവം ഇഷ്ട്ടായി. വിപ്ലവം ജയിക്കട്ടെ...
ReplyDeleteജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുക എന്നത് തന്നെയാണ് ജീവിത വിജയം, അത് നിലനിർത്തി കൊണ്ടുപോക്കുകയും ചെയ്യുക
ReplyDeleteഎല്ലാം വേണ്ട സമയത്ത് ചെയ്യുക എന്നതാണ് കാര്യം.22 വയസ്സില്‍ കല്യാണം കഴിക്കണം ..എന്റെ ആഗ്രഹമായിരുന്നു അത്!കുതിര ആയിരിക്കുന്ന സമയമാണല്ലോ അത്.ഇനി കഴുത..കൊള്ളാം.ഒരു കഴുതയ്ക്ക് മറ്റൊരു കഴുതയെ മനസ്സിലാകും..ഹി.ഹി..പിന്നെ പുകവലി നിര്‍ത്തല്‍!ഇത് നമ്മളെത്ര കണ്ടതാ എന്ന പുച്ഛം വാരി വിതറി കൊണ്ട് എല്ലാ ആശംസകളും അര്‍പ്പിക്കുന്നു..വലി നിര്‍ത്തിയാല്‍ എന്റെ ഇഷാന് കുട്ടിയുടെയും ഗൌരിമോളുടെയും ഭാഗ്യം!
ReplyDeleteജന്മദിനാശംസകൾ പക്ഷെ ഒന്നും നിര്തുന്നതിനോട് എനിക്ക് യോജിപ്പില്ല, പുക ആയാലും കവിത ആയാലും. പുക നമ്മൾ ശ്വസിക്കുന്ന വായുവിലുണ്ട്, ലഹരി കവിതയിൽ അത് നമ്മൾ എഴുതുന്നതായാലും നല്ല കവികള എഴുതുന്നതായാലും അത് കൊണ്ട് തുടരുക, അത് കൊണ്ട് ആരോഗ്യത്തിന് വേണ്ടി സ്മോകിംഗ് ഒഴിവാക്കിയാലും പുക വലിച്ചോളൂ.. എന്നാലേ നല്ല കവിതയും കഥയും നമുക്ക് വായിക്കാൻ കിട്ടൂ ആയുരാരോഗ്യ സൌഖ്യം
ReplyDeleteകവിത നിറുത്തരുത്...ചിലപ്പോള്‍ മഹത്തായ ചിലതിനെ ഞങ്ങള്‍ക്ക് നഷടപ്പെടും. പ്രതിഫലനം പോലെ..എഴുതുന്നത് എഴുതിക്കുന്നത് എല്ലാം നാം മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..നമ്മളിലെ മൂന്നാമന് ആണ് അത് ചെയ്യിക്കുന്നത് എന്നാണു ഞാന്‍ കരുതുന്നത്..(1.സ്വബുദ്ധി..2.മനസാക്ഷി)ഈ മൂന്നാമനു സ്വബുദ്ധിയും മനസാക്ഷിയും ഇല്ലല്ലോ!എന്റെ ചിന്തയാ കേട്ടോ..നാം അറിയാതെ വരുന്നതാ അത്.അവിടെയാ സൃഷ്ടിബുദ്ധി..സ്വന്തം സൃഷ്ടിയെ പ്രണയിച്ച ബ്രഹ്മാവിനെ മാതൃക ആക്കാം ..ഞാന്‍ ഒരു സംഭവമല്ലേ എന്നാ മട്ടില്‍!.ഹ ഹ..ഈ വധം ഇത്ര മതി..ഇനി എങ്ങാനും അങ്ങിനെ പറഞ്ഞാല്‍ ..നിന്നെ .ങ്ഹാ.
ReplyDeleteജന്മദിനാശംസകള്
ReplyDeleteജന്മദിനാശംസകള് ....
ReplyDeleteകഥയാണ് കൂടുതല്‍ ഇണങ്ങുന്നതെന്നു തോന്നുന്നു.
എങ്കിലും നിര്ത്തേണ്ടതുണ്ടോ?
ഒന്നിനും നമ്മള് സ്വയം അതിര്‍വരമ്പുകള്‍ തീര്‍ക്കാന്‍ പാടില്ല.
കുതിരയായിത്തന്നെ ജീവിയ്ക്കാന്‍ ഇടവരട്ടെ....
ജന്മദിനാശംസകള്
ReplyDeleteപുകവലി നിര്‍ത്താന്‍ സാധിയ്ക്കും
ഈ അനുഭവസ്ഥന് ഗാരന്റി
ജന്മദിനാശംസകള്
ReplyDeleteആത്മവിശ്വാസത്തോടെ എഴുതുക.നല്ല കവിതയാകും.ആരും വെറുക്കില്ല തീര്‍ച്ച!
എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
നിധീഷ്,
ReplyDelete"ജന്മദിനത്തിൽ പുതിയ തീരുമാനങ്ങളെടുക്കുന്ന രീതി പോയിട്ട് ജന്മദിനം ആഘോഷിക്കുന്ന സ്വഭാവംപോലും എനിക്കില്ല" ഇതിഷ്ടായി കാരണം ഇതേ
അഭിപ്രായക്കാരനാണ് ഞാനും. എങ്കിലും ഇവിടെ ആശംസകളോടെ തന്നെ തുടങ്ങട്ടെ!
"പഴമക്കാർ പറയുന്നപോലെ 30 വർഷങ്ങളുടെ കുതിര ജന്മം കഴിഞ്ഞു ; ഇനി വരാനിരിക്കുന്നത് കഴുത ജന്മം: ; അത് വേണ്ട നമുക്കാ ചൊല്ലിൽ ഒരു മാറ്റം കണ്ടെത്താം, പുതുവർഷത്തിൽ ചില തിരുത്തലുകൾ എടുക്കാൻ തീരുമാനിച്ചത് തന്നെ ആ വലിയ മാറ്റത്തിന്റെ ഒരു നല്ല തുടക്കം തന്നെ, പ്രത്യേകിച്ചും പുകവലിയുടെ കാര്യത്തിൽ എടുത്ത തീരുമാനം തന്നെ, നമുക്ക് നമ്മുടെ ശരീ രത്തെ അറിഞ്ഞു കൊണ്ട് തന്നെ ഹോമിക്കാതിരിക്കാം. ഇന്നലെ ലോകമെമ്പാടും പുകയില വിരുദ്ധ ദിനമായി കൊണ്ടാടിയ അടുത്ത ദിവസം തന്നെ എടുത്ത തീരുമാനം കൊള്ളാം, അജിത് മാഷ് അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞ കാര്യവും ഓർക്കുക, തീർച്ചയായും നിങ്ങൾക്ക് അതിനു കഴിയും ഇല്ലെങ്കിൽ കഴിയണം.
പിന്നെ കവിതയുടെ കാര്യത്തിൽ എടുത്ത, അല്ലെങ്കിൽ എടുക്കാൻ പോകുന്ന തീരുമാനത്തിൽ തിരുത്തൽ ആവശ്യം തന്നെ!, കാരണം മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഈ അവസരത്തിൽ നിധീഷിനെപ്പോലെ സർഗ്ഗ വാസനയുള്ള ഒരാള്‍ ഒരിക്കലും എടുക്കാൻ പാടില്ലാത്ത ഈ തീരുമാനം മാറ്റിയെ മതിയാകും ഇല്ലങ്കിൽ നമ്മുടെ ഭാഷയ്ക്ക് നിധീഷിലൂടെ നേരിടുന്ന നഷ്ടം പറഞ്ഞറിയിക്കാൻ പാടില്ലാത്തതാകും. അതുകൊണ്ട് ഈ കാര്യത്തിൽ ഒന്ന് കൂടി ആലോചിച്ചു ഒരു തീരുമാനം എടുക്കുക. ഏതായാലും ആ മുൻകൂർ ജാമ്യം അല്‍പ്പം ആശക്ക് വക നൽകുന്നു
നിധീഷ് എഴുതുക അറിയിക്കുക പ്രത്യേകിച്ചും കവിതയെ മറക്കാതിരിക്കുക !!!
എല്ലാ ആശംസകളും നേരുന്നു
ജന്മദിനാശംസകൾ. പുകവലി നിർത്തിയാലും എഴുത്ത് നിർത്തരുത്. കഥയായാലും കവിതയായാലും. ഇപ്പോൾ രണ്ടും ഒരുപോലെത്തന്നെയല്ലേ ?
ReplyDeleteപുക വലി നിർത്താൻ എടുത്ത തീരുമാനം നന്ന്. കവിത നിർത്തേണ്ട ആവശ്യം എന്താ? അത് ആർക്കും ഒരു ചേദവും ഉണ്ടാക്കുന്നില്ലല്ലൊ? ആശംസകൾ
ReplyDeleteഒക്കെ നല്ലതിന്.
ReplyDeleteനന്മകള് നേരുന്നു.
ജന്മദിനാശംസകള്!
ReplyDeleteആദ്യം തന്നെ ഒരു ബിലേറ്റഡ് പിറന്നാളാശംസ കേട്ടൊ ഭായ്
ReplyDeleteഒപ്പം ആ ക്വിറ്റിനും..!
22 ൽ കെട്ടിക്കുവാൻ കയ്യിലിരിപ്പ് അത്ര മോശമായിരുന്നോ ഭായ്..?(എന്നെ പോലെ)
ജൂൺ എനിക്കും ആമോദത്തിന്റെ മാസം തന്നെയാണ്...ജനനം(6-6-66),കല്ല്യാണം,മക്കളുടെ പിറവികൾ,..,..
ഗോപൻ
ReplyDeleteജിബി
ശിഹാബ്
സവീഷ്
ടോംസ്
റിനി
അശ്വതി
കാത്തി
ഷാജു
സുമേഷേട്ടൻ
ബൈജു
ആരങ്ങോട്ടു ഇക്ക
വിനോദ്
തങ്കപ്പൻ ചേട്ടായി
അജിത്തേട്ടൻ
പി വി
മധുസൂദനൻ സർ
നിധീഷ് വർമ
ജോസഫ്
ശ്രീ
ബിലാത്തി
എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിക്കുന്നു.
@ സുമേഷ് ......പണ്ട് നിർത്തിയ പോലല്ല സുമേഷേട്ടാ . ഇത്തവണ ഏതാണ്ട് ഉറപ്പിച്ചാണ് ....
@ ബിലാത്തി... മാഷേ 22 - ൽ ആരും കേട്ടിച്ചതല്ല, ഞാനങ്ങ് കെട്ടിയതാ (!!!), പിന്നെ ആ 6-6-66 അത് ഒരു സംഭാവട്ടോ ....
@ അജിത്തേട്ടാ .... നിങ്ങളെ പോലുള്ള മുന്‍ഗാമികളാണ് നമ്മുടെ ശക്തി
Belated B day wished !
ReplyDeleteവൈകിയ വേളയിൽ ജന്മദിനാശംസകള്, പുകവലി നിർത്തി എഴുത്ത് തുടരുക :)
ReplyDeleteഈ ആളുകള്‍ നന്നാകും എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ല്യ സന്തോഷമാണ്.... ആശംസകള്‍ നിധീഷേട്ടാ........ ഇരുപത്തിരണ്ടില്‍ കെട്ടിയല്ലേ.. അതൊരു പുതിയ അറിവാണ്.. ന്റെ കണക്കില്‍ ഏട്ടന് ഒരു 'ബാച്ചി' ആയിരുന്നു.. :p
ReplyDeleteവൈകീട്ടോ, എന്നാലും പിറന്നാള്‍ ആശംസകള്‍ നേരുന്നു.
ReplyDeleteനിധീഷ് ഈ ജൂണ്‍ മുഴുവനും ആശംസകള്‍ നേരുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു ....ന്നാലും ഒന്നാം തിയതി അറിഞ്ഞില്ലല്ലോ ...സാരല്യ എന്റെ എല്ലാ ആശംസകളും ! ഒരു ദുശീലം കണ്ടെത്താന്‍ കഴിഞ്ഞൂ എന്നുള്ളത് തന്നെ വല്യ ഒരു നേട്ടമാണ് ! അതൊക്കെ ഒഴിവാക്കി ഒരുപാട് എഴുതുക .
ReplyDeleteവൈകിയ ജന്മദിനാശംസകള്. ഒപ്പം പുകവലി നിര്‍ത്താനുള്ള തീരുമാനത്തിന് അഭിനന്ദനങ്ങളും :)
ReplyDeleteആഹാ! ഇതൊക്കെയാണ് വിശേഷങ്ങള്‍.. കൊള്ളാം. നല്ല കുട്ടിയാവാന്‍ തീരുമാനിച്ചതിന് അഭിനന്ദനങ്ങള്‍, ആശംസകള്‍... കവിതയും കഥയും നിറുത്തുകയൊന്നും വേണ്ട... എന്തിനാ...
ReplyDeleteവൈകിയാലും ജന്മദിനാശംസകള് കേട്ടോ..