“വോള്‍ഗാ....,
ദിവസവും യാത്രചെയ്യുന്ന നിനക്കറിയാവുന്നതല്ലേ ശനിയാഴ്ച ഉച്ചക്കുള്ള
തിരക്കും ട്രാഫിക്കും , അത് മനസിലാക്കി സ്കൂളില്‍ നിന്നിറങ്ങാന്‍ നീ
നോക്കണ്ടേ .... “ മദറിന്റെ ഇന്നത്തെ വഴക്ക് ഇങ്ങനെതന്നെയാവും തുടങ്ങുക
എന്നവള്‍ കരുതി .
‘ഇന്നിനി
എന്തൊക്കെ പറഞ്ഞാലാവും മദറിനു ഈ ട്രാഫിക്ക് കുരുക്ക് മനസിലാവുക ; ഹൊ … ഈ
ട്രാഫിക്കും ചൂടും........ ‘ ബസ്സിലിരുന്ന് വോള്‍ഗ പിറുപിറുത്തു .
ഹാന്‍ഡ് ബാഗില്‍ കരുതിയ തൂവാല മെല്ലെ നിവര്‍ത്തി അഴുക്ക് പറ്റാത്ത ഭാഗം മുകളിലാക്കി മടക്കി അവള് മുഖത്തെ വിയര്‍പ്പ് തുടച്ചു .

മുന്പില്
വാഹനങ്ങളുടെ നീണ്ട നിര ; ഇടത്തോട്ടുള്ള ചെറിയ വളവും തിരിഞ്ഞ് കുറെയേറെ
മുന്‍പിലേക്ക് ഇരവിഴുങ്ങിയ പാമ്പിനെ പോലെ അനങ്ങാതെ നിരയായിവാഹനങ്ങള്.
തിരികെ
അക്ഷമയോടെ സീറ്റില്‍ അമര്‍ന്ന അവള്, തന്റെ മാറിടങ്ങളിലേക്ക് ഒരു
വേട്ടനായയുടെ തിളക്കമുള്ള കണ്ണുകളോടെ നോക്കിയിരിക്കുന്ന എതിര് സീറ്റിലെ
ചെറുപ്പക്കാരനെ മുഷിപ്പോടെ നോക്കി .
'എന്നെ ഇങ്ങനെ നോക്കരുത്...., ഞാനൊരു ശവമാണ് , വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ ശവം . ' എന്ന് പറയണമെന്ന് തോന്നി അവള്‍ക്ക്
അവളുടെ കണ്ണുകളെ താങ്ങാനാവാതെ അവന് തന്റെ നോട്ടം ബസ്സിനു പുറത്തേക്കാക്കി
അക്ഷമകൊണ്ട്
മെല്ലെ തിരിഞ്ഞ് അവള് തന്റെ പിന്നിലിരിക്കുന്നവരെ നോക്കി . ചൂടിനെ
പഴിച്ചുകൊണ്ട് ചിലര്‍ ബസ്സില്‍നിന്ന് ഇറങ്ങുന്നു . ചിലര്‍ അടുത്തിരിക്കുന്ന
അപരിചിതരോട് സൗഹൃദം കൂടുന്നു , മറ്റുചിലര്‍ നാട്ടുവാര്‍ത്തമാനങ്ങളും ലോക
കാര്യങ്ങളും ചര്‍ച്ചചെയ്യുന്നു .
'ഇവരിന്നുതന്നെ
ലോകം നന്നാക്കികളയും......' അവള്‍ക്ക് അതെല്ലാം അസഹ്യമായിതോന്നി ;
എങ്ങനെയെങ്കിലും മഠത്തില്‍ എത്തിയാല്‍ മതിയെന്നായി അവള്‍ക്ക് .
വോള്‍ഗ സീറ്റില്‍ നേരെയിരുന്നു കൈപത്തി വിടര്‍ത്തി കഴുത്തിന് മുന്പില് ചെറുതായി വീശി.
കുറെയേറെ സമയമായി അവള് നിര്‍ത്തിയിട്ട ആ ബസില്‍ ഇരിക്കുന്നു . വര്‍ഷാവസാന പരീക്ഷ അടുത്തതിനാല്‍ അന്ന് ഉച്ചകഴിഞ്ഞും കുറച്ച് സമയം
അധികമായി ക്ലാസ്സെടുക്കേണ്ടി വന്നു . അത് ഇങ്ങനെയാവും എന്നവള്‍ കരുതിയില്ല .
അവളുടെ
മുന്നിലെ സീറ്റില്‍ ഇരുന്നയാള്‍ ഇടക്ക് ഞെട്ടിയുണര്‍ന്ന് പുറത്തേക് നോക്കി
, തന്റെ സ്ഥലമെത്തിയില്ല എന്നുറപ്പിച്ച് വീണ്ടും സീറ്റില്‍ ചാരിയിരുന്നു
കണ്ണുകള്‍ അടച്ചു .
ചൂടിനും വാഹനങ്ങളുടെ ശബ്ദത്തിനും മീതേ പിറകിലെ സീറ്റില്‍ ഒരു മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ പാടുന്നു
"ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി "
“ആക്സിഡന്റാ......ഇപ്പോഴെങ്ങും പൊവാമ്പറ്റൂല ....." ബസില്‍ തിരികെ കയറിവന്ന ഒരു ചെറുപ്പക്കാരന് ആരോടെന്നില്ലാതെ പറഞ്ഞു
"എന്നിട്ട് "
"ആ .... ഒരുത്തന് തീര്‍ന്നൂന്ന് തോനുന്നു " ചെറുപ്പക്കാരന് തന്റെ സീറ്റില്‍ ഇരുന്നു.
ഈ
ആണുങ്ങള്‍ക്ക് ഒരു മരണം എത്ര ലളിതമായി പറയാന്‍ സാധിക്കുന്നു !!
സ്ത്രീകള്‍ക്ക് ഒരു പക്ഷെ മരണത്തെയും ജീവിതത്തെയും ഇത്ര ലളിതമായി ,
അല്പംപോലും ദയയില്ലാതെ കാണുവാന്‍ സാധിക്കില്ല , അവള് ചിന്തിച്ചു .
ഇനി
അടുത്ത സമയത്തെങ്ങും ബ്ലോക്ക് മാറുമെന്ന് തോനുന്നില്ല ; വെറുതെ
ബസ്സില്‍ കാത്തിരിക്കാതെ ഒന്ന് രണ്ട് സ്റ്റോപ്പ് മുന്നോട്ട് നടന്നാല്‍
ഏതേലും ഓട്ടോറിക്ഷ കിട്ടുമായിരിക്കും.
അവള് തിടുക്കത്തില്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു .
വെയിലും ചൂടും പൊടിയും വകവെക്കാതെ വാഹനങ്ങളെ ഓരോന്നായി
പിന്നിലാക്കി അവള് തിടുക്കത്തില്‍ മുന്നോട്ട് നടന്നു .
കുടകൊണ്ട്
തടയാന്‍ ശ്രമിച്ചിട്ടും കാറ്റിനെ കൂട്ടുപിടിച് സൂര്യന് അല്‍പ്പം ചരിഞ്ഞ്
അവളുടെ ദേഹത്ത് കഠിനമായി പ്രഹരിക്കാന്‍ തുടങ്ങി .
ചെറിയ
വളവ് പിന്നിട്ടപ്പോള്‍ അല്‍പ്പം മുന്നിലായി അപകടം നടന്ന വാഹനങ്ങള്‍ക്ക്
ചുറ്റുമായി വലിയ ആള്‍ക്കൂട്ടം അവള് കണ്ടു . പലരും ഉച്ചത്തില്‍ ബഹളം
വെക്കുകയും , എന്തൊക്കെയോ തര്‍ക്കിക്കുകയും ചെയ്യുന്നു .
ഒരു പോലീസുകാരന് കൂട്ടം കൂടി നിന്നവരെ വിരട്ടി ദൂരേക്ക് മാറ്റുന്നുണ്ടായിരുന്നു
'ഒരു കാറ് കയ്യില്‍ കിട്ടിയാല്‍ ഇവന്മാരുടെ ഒരു ഭാവം അത് പ്ലയിന് ആണെന്നാ '
'അതെങ്ങനെ ശരിയാകും '
'ലോറി സൈഡ് തെറ്റിച്ചത് അപ്പോ ഒരു പ്രശനമല്ല അല്ലെ '
'അത് ശരിയാ '
തെറ്റ് ആരുടെയാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആളുകളെന്നു ഉച്ചത്തിലുള്ള ചില ശബ്ദങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും .
അപകടം നടന്ന സ്ഥലത്തിന്റെ സാമീപ്യം മൂലമാവണം അറിയാതെതന്നെ അവളുടെ കാലുകളുടെ ചലനം മെല്ലെയായി .
അപകടത്തില്‍പെട്ട
വാഹനങ്ങളുടെ ചില്ലുകള്‍ ചെറു മണികള്‍ പോലെ അവിടെമുഴുവന്‍ ചിതറികിടന്നു,
വെയിലില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന അവയ്ക്കിടയിലൂടെ രക്തം
ഒഴുകിത്തുടങ്ങി .
രക്തത്തിന്റെ ചുമപ്പ് നിറം അവളുടെ മനസിനെ കടലുപോലെ പ്രക്ഷുബ്ദ്ധമാക്കി .
രക്തംപുരണ്ട് ചുവന്ന ചില്ലുകള്‍ ചെറുപ്പത്തില്‍ താന്‍ കൂട്ടിവച്ച മഞ്ചാടിമണികള്‍ പോലെ ചിതറിക്കിടക്കുന്നു.
പ്രകാശത്തില്‍ വെളുത്ത പല്ലുകള്‍കാട്ടി അവ തന്നെ അടുത്തേക്ക് വിളിക്കുന്നതായ് അവള്‍ക്ക് തോന്നി .
അവള് മെല്ലെ കുനിഞ്ഞ് റോഡിലേക്ക് നോക്കി .
അവളുടെ കണ്ണുകളില്‍ ചോരയില്‍ കുതിര്‍ന്നു നഷ്ടപെട്ട മഞ്ചാടിമണികളുടെ
വേദനിപ്പിക്കുന്ന ഒരു ബാല്യം ഓടിയെത്തി .
അവളുടെ കാഴ്ച്ചകള്‍ പരിസരം മറന്ന് കാലങ്ങള്‍ക്ക് പിന്നിലേക്ക് പോയി
കുനിഞ്ഞ് രക്തംപുരണ്ട ഒരു പിടി ചെറുചില്ലുകള്‍ കയ്യിലെടുത്ത് മുഖത്തോടടുപ്പിച്ച് അവള് നോക്കി .
കണ്ണീര് തുളുമ്പിയ കണ്ണുകളില്‍ ഒരു നീറലായി കുറെയേറെ രൂപങ്ങള്‍ ആ പൊട്ടിയ ചില്ലില്‍ ഓടിയെത്തി.

മറവി മൂടാത്ത ഒരു ദു:സ്വപ്നം പോലെ ആ കറുത്ത ദിവസങ്ങള്‍ ഓരോന്നായി അവളുടെ മനസ്സില്‍ വീണ്ടും നോവുന്ന കാഴ്ചയായി.
ഒരിക്കല്‍ ചുവന്ന കണ്ണുള്ളയാളെ ചൂണ്ടി 'ഇനി ഇതാ മോള്‍ടെ അച്ഛന് ' എന്ന് അമ്മ പറഞ്ഞത് വിശ്വസിക്കാതെ ,
“ഇതല്ല
ന്റച്ഛന് ...ഇതല്ല ..... അമ്മാ സത്യം പറ ന്റച്ഛന് ന്ത്യേ ..” എന്ന
കുഞ്ഞു മീനാക്ഷിയുടെ ചോദ്യത്തിന് മറുപടി പറയാതെ മുഖം തിരിച്ചു നടന്ന
അമ്മയുടെ ദയനീയ മുഖം ഉത്തരമില്ലാത്ത ആ ചോദ്യം വീണ്ടും ആവര്‍ത്തിക്കാതെ അവളെ
തടഞ്ഞു .
എങ്കിലും
ഉത്സവങ്ങള്‍ കഴിഞ്ഞ് ബാക്കിയാവുന്ന ബലൂണുകളും തൂക്കി , ഒരു കവറു നിറയെ
പൊരിയും മുറുക്കും , കുറേ കുപ്പിവളകളും വാങ്ങി വരാറുള്ള അച്ഛനെ അവളുടെ
ഓര്‍മയുടെ ചക്രവാളസീമ കഴിഞ്ഞു പോകാന്‍ അവള് അനുവദിച്ചില്ല .
ചുറ്റും
റബര്‍ മരങ്ങളാല്‍ ഒറ്റപ്പെട്ട ആ വീട്ടില്‍ വര്‍ഷങ്ങളോളം അവളുടെ അച്ഛനായും
, കളികൂട്ടുകാരിയായും നിഴലായും ഒപ്പമുണ്ടായിരുന്ന അമ്മ മെല്ലെ
മാറുകയാണെന്ന് അവള്‍ക്ക് തോന്നി . തന്നോടൊപ്പമുള്ള കളികള്‍ ഇല്ലാതായതും ,
താഴെ പുഴയില്‍ കുളിക്കാന്‍ പോവാന്‍ തന്നെ കൂട്ടാണ്ടായതും അവളെ
വേദനിപ്പിച്ചു .
അതിനൊപ്പം
തന്നെ ചുമന്ന കണ്ണുള്ളയാളുടെ പേരറിയാത്ത ബന്ധുത്വത്തിന്റെ
സ്നേഹപ്രകടനങ്ങള്‍ അതിരുവിടുന്നത് പലപ്പോഴായ് അവള്‍ക്ക് അനുഭവപ്പെട്ടു .
മാസങ്ങള്‍ക്കപ്പുറം
മഴമേഘങ്ങള്‍ വാശിയോടെ പെയ്യുന്ന സന്ധ്യയില്‍ ഇറയത്ത് പാറമടയിലെ ജോലിയും
കഴിഞ്ഞുവരുന്ന അമ്മയേയുംകാത്ത് തന്റെ മഞ്ചാടിമണികള്കൊണ്ട് പിറക്കാന്‍
പോവുന്ന തന്റെ അനിയന് വാവയുടെ ചിത്രം വരയ്ക്കുകയായിരുന്ന മീനാക്ഷിയെ
ചുവന്ന കണ്ണുള്ളയാള്‍ ഒരു വേട്ടനായയെ പോലെ കടിച്ചു മുറിച്ചു . ആ കുഞ്ഞു
ശരീരത്തില്‍ ഇന്നോളം ചെല്ലാത്ത വേദനയുടെ ആഴങ്ങളില്‍ അയാള്‍ തേറ്റ താഴ്ത്തി .
വേദനയുടെ
അബോധനരകത്തില് നിന്നും തിരികെ വന്ന മീനാക്ഷി തന്റെ അടുത്ത് അമ്മയുടെ
ചോരയില്‍ മുങ്ങിയ മഞ്ചാടിമണികളാണ് കണ്ടത് ; ഒപ്പം തന്നെരക്ഷിക്കാന്‍
ശ്രമിച്ച അമ്മയേയും , അമ്മേടെ വയറ്റിലെ കുഞ്ഞുവാവയെയും കൊന്നുകളഞ്ഞ
ചോരക്കണ്ണുള്ളവനെ പോലീസ് കൊണ്ടുപോകുന്നതും .
സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവാതെ വോള്‍ഗയുടെ വിഭ്രാന്തമായ മനസ് പിടഞ്ഞു .
കാലങ്ങള്‍ക്കപ്പുറം ദേശാടനകിളിയായ് ചുറ്റിത്തിരിഞ്ഞ അവളുടെ മനസ്സിനെ അപകട സ്ഥലത്ത് എത്തിയ ആംബുലന്‍സിന്റെ ശബ്ദം തിരികേവിളിച്ചു.
കാലബോധം വീണ്ടെടുത്ത അവള് വേഗം തന്റെ കയ്യിലെ ചില്ലുകഷണങ്ങള്‍ താഴെയെറിഞ്ഞു .
തൂവാലയില്‍ മുഖവും കൈകളും തുടച്ച് അവള് ആള്‍ക്കൂട്ടത്തിന്റെ പിന്നിലേക്ക് മാറി .
അവളുടെ മനസ്സില്‍ ആശുപത്രികിടക്കയില്‍ തന്നെ കാണാനും , കൂടെ കൂട്ടാനും എത്തിയ മദറിന്റെ വാക്കുകള്‍ ആയിരുന്നു .
“മീനുട്ടി
…., മോള് എല്ലാം മറക്കണം , ഈ വേദനയും , എല്ലാം ; ഇനി ഞാനാണ് നിന്റെ
അമ്മ ; നമുക്ക് ഒരു പുതിയ വീടുണ്ട് , അവിടെ നിനക്ക് കൂട്ടായി കുറെ
കുട്ട്യോളും.
അമ്മ മോള്‍ക്ക് ഒരു പുതിയ പെരിടട്ടെ, പുതിയ വീട്ടില്‍ പുതിയ പേര് ; വോള്‍ഗ “
വോള്‍ഗ
ചെറുതായി പുഞ്ചിരിച്ച് കൊണ്ട് റോഡിലൂടെ വേഗം നടന്നു , അന്ന് വേദനയിലും
മദറിനെ നോക്കി ചിരിച്ച അതേ പുഞ്ചിരി. വേദനയിലും പുഞ്ചിരിക്കാന്‍ അവള് വളരെ
വേഗം പഠിച്ചിരിക്കുന്നു .
അപ്പോഴും മദറിന്റെ വാക്കുകള്‍ കാറ്റിനൊപ്പം അവളുടെ ചെവികളില്‍ അലയടിക്കുന്നുണ്ടായിരുന്നു
“മോള്‍ക്കറിയോ
വോള്‍ഗ ഒരു നദിയാണ് ; തൂവെള്ള സുന്ദരി നദി. നദികള്‍ എപ്പോഴും ചിരിച്ച് ,
കളിച്ച് ഒഴുകിക്കൊണ്ടിരിക്കും , അതില്‍ അഴുക്കുകള്‍ ഒന്നും ഉണ്ടാവില്ല “.
********************
Nidheesh Krishnan
ഒരു ചെറിയ പെണ്‍കുട്ടിയുടെ കഥ .
ReplyDeleteഉദാത്ത സൃഷ്ടിയെന്നോ , ഉത്തമ രചനയെന്നോ ഉള്ള അവകാശമോ അഹങ്കാരമോ ഒട്ടുമില്ല , എഴുത്തിന്റെ ബാലപാഠം പഠിക്കുന്ന ഒരാള്‍ക്ക് സാധിക്കുന്ന വിധത്തില്‍ എഴുതാന്‍ ഞാന്‍ ശ്രമിച്ചു .
ഇത്, ഞാന്‍ കണ്ടതോ കേട്ടതോ ആയ കഥയെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ചെറുതായിവിജയിച്ചു .
എഴുത്തിലെ പാളിച്ചകള്‍ ചൂണ്ടി കാണിച്ചാല്‍ അത് വളരെ സഹായകരമാവും .
സ്നേഹത്തോടെ
നിധീഷ് കൃഷ്ണന്
വോള്‍ഗയുടെ കഥ ഇഷ്ടപ്പെട്ടു. തട്ടും തടവുമില്ലാത്ത എഴുത്ത്. കഥയെഴുത്തിന്റെ രസതന്ത്രം അറിഞ്ഞുളള രചനാ ശൈലി.എങ്കിലും കഥാനായികയ്ക് വോള്ഗയ്കു പകരം മറ്റൊരു പേരിടുന്നതായിരുന്നു നല്ലത്. എന്റെ മാത്രം അഭിപ്രായമാണ് കേട്ടോ...വോള്ഗയെന്നു കേട്ടപ്പോള്‍ ലഹരി നല്കുന്ന ആ വെളുത്ത സുന്ദരി വോഡ്ഗയെ ഓര്‍ത്തുപോയി....ആശംസകള്‍
ReplyDeleteനന്നായെഴുതി.
ReplyDeleteവോള്‍ഗയുടെ മനസ്സിലൂടെ, അല്ലെങ്കില്‍ അതേ പോലുള്ളവരുടെ അനുഭവങ്ങളിലൂടെ വായനക്കാരെയും കൊണ്ടു പോകാനാകുന്നുണ്ട്.
വോള്‍ഗയുടെ കഥ ഇഷ്ടായി.....ഇന്ന് ഇതുപോലെ നിരവധി വോള്ഗമാര് സമുഹത്തില്‍ ഉണ്ട്ട്
ReplyDeleteനിധീഷ്, നല്ല കഥ..പാവം മീനൂട്ടി ...അവള്‍ക്കു വോള്ഗയായി, ആ തൂവെള്ള നദിയെ പോലെ ചിരിച്ചു കളിച്ചു ജീവിക്കാന്‍ കഴിയട്ടെ..അഴുക്കുകള്‍ ഒന്നും പറ്റാതെ!!!!
ReplyDeleteനന്നായി കഥ പറയുന്നു.
ReplyDeleteനല്ല ഭാഷ
ചില പാളിച്ചകള്‍ കൂടെ ഒഴിവാക്കിയാല്‍ കൂടുതല്‍ മികച്ച കഥകള്‍ എഴുതാന്‍ കഴിയും
ആശംസകള്‍
ആ പേരുകളും പിന്നെ കഥയും, ഇഷ്ട്ടപെട്ടു....
ReplyDeleteവോള്‍ഗയുടെ മനസ്സ് നന്നായി കാണാന്‍ കഴിഞ്ഞു.
ReplyDeleteനന്നായിരിക്കുന്നു.. നല്ല രചന.. നല്ല ആശയവും..
ReplyDeleteഒഴുകട്ടെ
ReplyDeleteബാലികാ പീഡനവും മറ്റും ചിത്രീകരിച്ച ഫ്ലാഷ് ബാക്ക്
ReplyDeleteഅടക്കമെല്ലാം ഇക്കഥ നിധീഷ് ഒരു വിധം നന്നായി പറഞ്ഞൊപ്പിച്ചിരിക്കുന്നൂ...!
നന്ദി ... അഭിപ്രായത്തിനും വായനക്കും
ReplyDelete- അനുരാജ്
- ശ്രീ
- മനോജ്
- അശ്വതി
- നിസാരന്‍
- കാത്തി
- റാംജി
- അബൂതി
- അജിത്
- മുരളീ (ബിലാത്തി )
നിധീഷ് കഥ വളരെ നന്നായി അവതരിപ്പിച്ചു.
ReplyDeleteസ്വാനുഭവത്തില്‍ നിന്നും/അല്ലെങ്കില്‍ തനിക്കു ചുറ്റും കണ്ടറിഞ്ഞ ഒരു
സംഭവം പോലെ (കഥാകാരന്റെ ആദ്യ കമന്റില്‍ പറഞ്ഞതുപോലെ) ആ കഥ ഇവിടെ പകര്‍ത്തി.
മീനൂട്ടിയെ സ്വച്ച്വന്തം ഒഴുകുന്ന ഒരു തൂവെള്ള സുന്ദരി നദിയായി മാറ്റിയ
പ്രയോഗം എനിക്കു വളരെ ഇഷ്ടായി. കാലോചിത സംഭവങ്ങള്‍ക്കും കഥയില്‍ സ്ഥാനം നല്കിയവതരിപ്പിച്ചതും നന്നായി. നദികള്‍ എപ്പോഴും ചിരിച്ച് , കളിച്ച് ഒഴുകിക്കൊണ്ടിരിക്കും , അതില്‍ അഴുക്കുകള്‍ ഒന്നും ഉണ്ടാവില്ല മീനൂട്ടി എന്ന വോള്‍ഗയും അങ്ങനെ സ്വച്ചവ്ന്തം ഒഴുകട്ടെ. അഴുക്കുകള്‍ പുരളാതെ അഴുക്കു നിറഞ്ഞ ഈ ലോകത്തില്‍,. ശരിയാണ് ഇത്തരം എത്ര മീനൂട്ടിമാര് ലോകം അറിയാതെ കാല യവനികക്കുള്ളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. അതില്‍ നിന്നും ഒരു ജീവിതത്തെ എടുത്തുകാട്ടിയ കഥാകാരന് ആശംസകള്‍. എഴുതുക അറിയിക്കുക.
നന്നായിട്ടുണ്ട്....വളരെ ഇഷ്ടപ്പെട്ടു.........
ReplyDeleteമീനൂട്ടി നേരിയ വേദന തരുന്നു. കഥ ചുറ്റും നടക്കുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങളുടെ ഒരു പരിപ്രേക്ഷ്യം തന്നെയാണ്.എല്ലായിടത്തും നിറയുന്ന ഇത്തരം സംഭവങ്ങള്‍ ഇത് കഥയെയല്ലെന്നു വരുത്തുന്നു.ഇത് നടന്നതാണ്.അതറിയുന്ന ആള് തന്നെയാണ് കഥാകാരന്! അഭിനന്ദനം നിധീഷേ.
ReplyDeleteകഥയ്ക്ക് ഒഴുക്കുണ്ട്. നന്നായിരിയ്ക്കുന്നു. കഥ ഇനിയും നന്നാവാന്‍ സാധ്യതകളുണ്ടായിരുന്നവെന്ന് തോന്നി. അഭിനന്ദനങ്ങള്‍ .....
ReplyDeleteകഥ നന്നായി.
ReplyDeleteഞാന്‍ ഇവിടെ ആദ്യമാണെന്ന് തോന്നുന്നു.
ഇനിയും വരാം
മനുഷ്യന് പലപ്പോഴും മരണത്തെ ലാഘവത്തോടെ കാണുന്നു എന്ന ചിന്ത വളരെ ശരിയാണ്. ആരെപ്പറ്റിയെങ്കിലും പറയുമ്പോള്‍ 'ചത്തു' എന്ന് പറയുന്നതിന് ഒരു സുഹൃത്തിനോട് ഞാന്‍ എന്നും വഴക്കുണ്ടാക്കുമായിരുന്നു.
ReplyDeleteആദ്യഭാഗം അല്പം കൂടി നന്നായി എന്ന് തോന്നി.
പിന്നെ, വോള്‍ഗ എന്ന പേര് മറ്റൊന്നാക്കാമായിരുന്നു.
നന്നായിട്ടുണ്ട് വോള്‍ഗ ....
ReplyDeleteനന്നായിരിക്കുന്നു കഥ...
ReplyDeleteആശംസകൾ...
വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി
ReplyDelete- ഫിലിപ്പ് സര്
- റിനില്‍
- സുമേഷേട്ടന് (അന്ന വിചാരം )
- വിനോദ്
- റോസാപൂക്കള്‍
- സോണി
- അബസ്വരം (അബ്സര്‍ )
- വീ കെ
ഞാന്‍ വന്നു.... ഇഷ്ട്ടപ്പെട്ടു..... ഇനിയും വരും....
ReplyDeleteനിധീഷ് കഥ മനസില്‍ തട്ടി വായിച്ചു..
ReplyDeleteഅമ്മയുടെ മനസിന്റെ അസ്ഥിരതയാണ് ആ
വോള്‍ഗയെ അപകടത്തിലാക്കിയതു.
കുട്ടികളുടെ ബാല്യം അതു ആരാലും നശിപ്പിക്കപ്പെടരുതെ എന്നാണു എന്റെ പ്രാര്തഥന.
ചുവപ്പന്‍ കണ്ണുകള്‍, വോല്ഗമാര്, എല്ലാം സാമൂഹ്യ സത്യങ്ങള്‍
ReplyDeleteഎന്റെ പേരുള്ള ചന്ഗായിക്ക് ആശംസകള്‍
വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി
ReplyDelete@ രാജീവ്
@ വിനീത്
@ നിധീഷ്
ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteസുപ്രഭാതം !
സമകാലീന സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ കഥ നന്നായി.
അഭിനന്ദനങ്ങള്‍ !
ഇനീപ്പോ,വോള്‍ഗ ബസ്സുകാരോട്,പേരിന്റെ അര്‍ഥം പറഞ്ഞു കൊടുക്കാം.:)
ശുഭദിനം !
സസ്നേഹം,
അനു
kollaam nannaayittundu...
ReplyDeletepaerinu alpam shaleenatha aavaamaayirunnu...
മനസ്സിനെ തൊട്ടു നോവിച്ച ഒരു കഥ , നന്നായിരിക്കുന്നു ,അക്ഷരതെറ്റുകള്‍ തിരുത്തുക ,ആശംസകള്‍ .
ReplyDeleteവായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി
ReplyDelete$ സമീര്‍
$ അനുപമ
$ അനോണി
$ ഫൈസല്‍
മനോഹരമായി എഴുതിയ നല്ലൊരു പ്രമേയം
ReplyDeleteഅഭിനന്ദനങ്ങള്‍ സുഹൃത്തെ
നന്നായി എഴുതുന്നുണ്ട്. വിഷയസ്വീകരണത്തിൽ അല്പംകൂടി ശ്രദ്ധവെച്ചാൽ ഉയർന്ന നിലവാരമുള്ള കഥകൾ താങ്കളിൽനിന്നുണ്ടാവും.
ReplyDeleteഒരൊ മനുഷ്യനും ഒരൊ പുഴയാണ് ...!
ReplyDeleteഅവനിലേക്ക് കാലവും , സമൂഹവും ,സാഹചര്യങ്ങളും
മാലിന്യങ്ങള്‍ വിതറുമ്പൊള് മലിനസമാകുന്ന പുഴ ..
വോള്‍ഗയുടെ, ഞാന്‍ ശവമാണെന്ന ആത്മഗതത്തില്‍ തന്നെ
തിരിച്ചറിയാം ഉള്ളത്തിന്റെ മുറിവ് ..
ബാല്യകാലം , കുഞ്ഞ് കുഞ്ഞ് ആകുലതകളുടേയും
ആകാംക്ഷകളുടേയും , കുസൃതികളുടേയും ലോകമാണ്
അവിടെയും ചുവന്ന കണ്ണുള്ള മനസ്സുകള്‍ ഭീതി
വിതറുന്നത് , നിരന്തരമായ വാര്‍ത്തയാകുന്നു ..
ആരെയും സംശയത്തിന്റെ ദൃഷ്ടിയോടെ സമീപ്പിക്കേണ്ട
അവസ്ഥ സംജാതമായിരിക്കുന്നു .. ആ കുഞ്ഞിന്റെ വിഹ്വലതകളില്‍ നിന്നും
കന്യാസ്ത്രീയുടെ മുന്നിലേക്ക് ചിറകുകള് വിരിച്ച് പറക്കുവാനാകട്ടെ
ബഴിയില് വാടി വീഴുന്ന അനേകായിരം കുഞ്ഞു പൂവുകള്‍ക്ക്
തണലേകി മുന്നോട്ട് പൊകുവാന്‍ നല്ല മനസ്സുകള്‍ കൂട്ടിനുണ്ടാവട്ടെ
സമൂഹത്തിന്റെ കൊതി കണ്ണുകള്‍ അവരെ പിന് തുടരാതിരിക്കട്ടെ ..
പ്രീയപെട്ട കൂട്ടുകാര , ആദ്യമായി ഇവിടെ, കൂടെ കൂടിയേട്ടൊ ..!
ആശംസകള്‍ ..
ഇന്നാണ് കണ്ടത് ....
ReplyDelete@ നാസര്‍
ReplyDelete@ കൊമ്പന്
@ റിനി
@ പടന്നക്കാരന്
ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി ..... വീണ്ടും കാണാം
എല്ലാവരും വളരെ വിശദമായിത്തന്നെ അഭിപ്രായം പറഞ്ഞിരിക്കുന്നു ,ഇനി എന്താ ഞാന്‍ പറയുക ...നല്ല കഥ ! അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക എല്ലാ ആശംസകളും !
ReplyDeleteകഥ കൊള്ളാം....
ReplyDeleteഎല്ലാ ആശംസകളും
കഥ എനിക്കിഷ്ട്ടപെട്ടു, വളരെ നന്നായി, മുകളില്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ നിന്നും നല്ലത് സ്വീകരിച്ചു ഇനിയും താങ്കള്‍ക്ക് ഉയരാനാവട്ടെ.
ReplyDeleteആശംസകളോടെ..
valya valya abipraayangal vambanmaar mukalil paranjittund..athukond kooduthal onnum parayunnilla ....nalla katha..iniyum varam..
ReplyDelete@ മിനി
ReplyDelete@ നസീഫ്
@ എളയോടന്‍
@ നിസാര്‍
ഇവിടെ വന്നതിന് ... വായനക്ക് ... അഭിപ്രായത്തിന് .......നന്ദി
കഥ എനിക്കിഷ്ട്ടMമായി കേട്ടോ ? വളരെ നന്നായിരിക്കുന്നു ആശംസകള്‍ അക്ഷര തെറ്റ് മാറികൊള്ളും...
ReplyDeleteവൈകിയ വായന.
ReplyDeleteകഥ നന്നായിട്ടുണ്ട്.
വോള്‍ഗ ഒഴുകട്ടെ..മുറിപ്പാടുകള്‍ ഇല്ലാതെ
നല്ല കഥ. നല്ല അവതരണം.
ReplyDeleteഇത് വായിച്ചു കമെന്റ്സ് ഇട്ടിരുന്നു എന്നാണു ഓര്‍മ്മ. Or net was slow and thus left out.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
Nideesh..ella penkuttikalilumundu idupolulla volgamar..but flashbackukal paladakamennu matram...edayalum nideesh volga ente kannukal nirachu...
ReplyDeleteനല്ല എഴുത്ത്
ReplyDeleteആശംസകൾ , ഇനിയും വരട്ടെ നല്ല പോസ്റ്റുകൾ
വോള്‍ഗ നദിക്കരയില്‍ മഞ്ചാടി പെറുക്കുവാന്‍ ഞാനും .....
ReplyDeletePls check:
ReplyDeletehttp://drpmalankot0.blogspot.com/2013/02/blog-post_27.html
വോള്‍ഗയുടെ ഒരു ദിവസക്കാഴ്ച..മനോഹരമാക്കി.
ReplyDeleteനല്ല കഥ..കഥയിലൂടെ കടന്നുപോകുന്ന ജീവിതവും,ഓര്മ്മകളിലിലൂടെ അയവിറക്കുന്ന സംഭവങ്ങളും
രക്തംപുരണ്ട് ചുവന്ന ചില്ലുകള്‍ ചെറുപ്പത്തില്‍ താന്‍ കൂട്ടിവച്ച മഞ്ചാടിമണികള്‍ പോലെ ചിതറിക്കിടക്കുന്നു.
ReplyDeleteഗതകാലസ്മരണകളിലേക്ക് മനസ്സെത്തിക്കാന് ഉള്കാഴ്ചനല്കുന്ന ഈ ബിംബപ്രതിബിംബഭാവം
മനോഹരമായിരിക്കുന്നു.
ആശംസകള്‍
കഥ മനോഹരമായിരിക്കുന്നു...
ReplyDeleteആശംസകൾ...
വോള്‍ഗയുടെ ജീവിതം ഇനിയും ഒഴികട്ടെ ..ചിരിച്ചു കളിച്ച് സുന്ദരിയായി ...
ReplyDelete
ReplyDelete“മോള്‍ക്കറിയോ വോള്‍ഗ ഒരു നദിയാണ് ; തൂവെള്ള സുന്ദരി നദി. നദികള്‍ എപ്പോഴും ചിരിച്ച് , കളിച്ച് ഒഴുകിക്കൊണ്ടിരിക്കും , അതില്‍ അഴുക്കുകള്‍ ഒന്നും ഉണ്ടാവില്ല “.
നല്ല അവതരണം.ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍..!!! :):):)
കൊള്ളാം നന്നായിട്ടുണ്ട് നിധീഷ് ..
ReplyDeleteThis comment has been removed by the author.
ReplyDeleteഈ വഴി ഇതാദ്യമായാണ്. വായിച്ചു, നന്നായിട്ടുണ്ട്. ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതുക. ഭാവുകങ്ങള്‍..
ReplyDeleteആദ്യ ഭാഗം ഇത്തിരി കൂടി മെച്ചപെടുത്തമാരുന്നുന്ന് തോന്നി... കഥയുടെ വഴിത്തിരിവ് ഹൃദയത്തെ വേദനയിലാഴ്ത്തീ .. നദികളിൽ അഴുക്കുണ്ടാവില്ല,മനസ്സിലെവിടെയോ ആര്‍ക്കൊക്കെയോ വേണ്ടി ഒരു നദിയൊഴുകുന്നു..
ReplyDeleteനദികള്‍ എപ്പോഴും ചിരിച്ച് , കളിച്ച് ഒഴുകിക്കൊണ്ടിരിക്കും
ReplyDeleteപക്ഷെ പേപ്പട്ടിയുടെ കൂര്‍ത്ത പല്ലുകളുടെ ഓര്‍മ്മകള്‍ മഥിക്കുന്നഹൃദയത്തോടെ ഒരു പെണ്‍കുട്ടിക്ക് ചിരിച്ചു കളിച്ചു നീങ്ങാന്‍ കഴിയുമോ?
മനസ്സിനെ ഇളക്കിയ ഒരു കഥ..
ഒരു ദീര്‍ഘ നിശ്വാസത്തോടെ.
ആശംസകൾ
ReplyDelete