Monday, August 6, 2012

ഇന്ന് ഞാനൊരു സഖാവാണ്


നാളെ .....
എന്റെ പിന്നില്‍ ഒരു വെളുത്ത വാഹനം വരും 
സ്നേഹത്തോടെ അതെന്നെ തട്ടിയിടും 
വെളുപ്പ്‌ .....
ശാന്തിയുടെ നിറം, സമാധാനത്തിന്റെ നിറം  
അഞ്ചു ദൂതന്മാര്‍ അതില്‍ നിന്നും ഇറങ്ങും 
കയ്യില്‍ വടിയും വടിവാളും 
ശാന്തിയും വടിയും ??
സമാധാനവും വടിവാളും ??
പുതുയുഗത്തിന്റെ പ്രത്യേയശാസ്ത്രം!.
പ്രത്യേയശാസ്ത്രം
അതറിയാത്ത ഞാന്‍ 
അത്ഭുതത്തോടെ റോഡില്‍ കിടക്കും 
മുന്നിലുള്ള ദൂതന്‍ വാളിനാല്‍ ഒന്നു വെട്ടും 
കൂടെ നാലുപേരും 
ഒന്ന്, രണ്ട് , മൂന്ന് .... ഇല്ല
എണ്ണി തിട്ടം പറയാന്‍ എനിക്കാവില്ല 
അന്‍പത്തൊന്നു കാണില്ലെന്ന് തീര്‍ച്ച 
എന്റെ മുഖം ചെറുതല്ലേ ?
ഒടുവില്‍ മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് മുഴക്കും 
ഏയ് ഞാനല്ല .... 
ഞാനപ്പോള്‍ 
എന്റെ വെളുത്ത വസ്ത്രം ചുമപ്പാകുന്നത് നോക്കി 
ചിരിക്കും , ആനന്ദിക്കും 
ഒടുവില്‍  ഞാനും വിളിക്കും 
ഇങ്ക്വിലാബ്.... ഇങ്ക്വിലാബ്....
ഇതെല്ലാം ഇന്നല്ല .... നാളെയാണ്  
ഇന്ന് ഞാനൊരു സഖാവാണ് ...

13 comments:

  1. പ്രിയപ്പെട്ട നിധീഷ്,

    ശുഭചിന്തകള്‍ മനസ്സില്‍ നിറയട്ടെ....!

    ഇത്ര കഷപ്പെട്ടു എന്തിനാ, ഒരു സഖാവ് ആകുന്നതു?

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനുവിനോ , എനിക്കോ പരിചയമില്ലാത്ത ഒരു പഴയ കമ്മ്യൂണിസം ഉണ്ട് .
      നമ്മുടെ നാട്ടില്‍ നിന്ന് ജാതിയുടെ വേലിപ്പടര്‍പ്പുകള്‍ ഒരു പരിധി വരെ തൂത്തെറിഞ്ഞ,
      അനാചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ ശ്രെമിച്ച, അങ്ങനെ ഒരുപാട് നന്മകള്‍ ചെയ്ത ഒരു കമ്മ്യൂണിസം
      കേട്ടറിവ് മാത്രമുള്ള അതിന്റെ ആരാധകനാണ് ഞാന്‍ .
      ഒരുപാട് നന്ദി
      സ്നേഹത്തോടെ
      നിധീഷ് കൃഷ്ണന്‍

      Delete
  2. ഇന്ന് ഞാനും ഒരു സഖാവാണു... നാളെ എനിക്കും എന്താകുമോ എന്തോ!

    ReplyDelete
    Replies
    1. ആഹാ സഖാവാണ് അല്ലെ ...സൂക്ഷിച്ചോ സുമേഷേ ....
      വടിവാള്‍ , ബോംബ്‌ , കൊടി സുനി ... ഹ ഹ
      സ്നേഹത്തോടെ നിധീഷ് കൃഷ്ണന്‍

      Delete
  3. ഞാന്‍ ഇന്നും എന്നും ഒരു സഖാവ് ആണ്. കൊടിയടയാളത്തിന്‍ കീഴിലല്ല എന്നുമാത്രം

    ReplyDelete
  4. നന്നായിരിക്കുന്നു കൊലപാതക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ച
    ആശംസകള്‍

    ReplyDelete
  5. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  6. വെളുപ്പിൽ നിന്ന് ചുവപ്പിലേക്കുള്ള ദൂരം. ചുവപ്പിൽ നിന്ന് വെളുപ്പിലേക്കും.

    ReplyDelete
  7. സഖാവേ കലക്കി ,

    സഖാക്കള്‍ എന്നും നാളെയേ കുറിച്ചോര്‍ത്തു വ്യാകുലപ്പെടും.
    ഇന്നിണ്ടേ സഖാവിന് ലാല്‍ സലാം.


    chEck Out mY wOrLd!


    ReplyDelete
  8. വളരെ നന്നായിരിക്കുന്നു....

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....