![]() |
ചിത്രം കടപ്പാട് : ഗൂഗിള്‍ |
ഇല്ലെങ്കില്‍
ഹേ മനുഷ്യന്മാരെ ശ്വേത പ്രസവിച്ചാല്‍ എന്ത് , അത് കാണിച്ചാല്‍ എന്ത് .
തന്റെ പ്രസവം കാണിക്കാം എന്ന് ധൈര്യമുള്ളത് കൊണ്ട് അവര്‍ അത് കാണിക്കുന്നു
, അത് കാണണം എന്നുള്ളവര്‍ കാണുക ഇത് ലിബര്‍ട്ടി അല്ലേ സാറെ. ഷക്കീല ,
രേഷ്മ ... തുടങ്ങിയ ഒരുകൂട്ടം പെണ്ണുങ്ങള് ഇതില്‍ കൂടുതല്‍ തുറന്നുകാണിച്
കാശ് വാങ്ങിയ നാടാണിത്. ശ്വേത പ്രസവിക്കുന്നത് കാണിക്കുന്നു; മുന്‍പ്
ഉണ്ടായിരുന്നവര്‍ പ്രേസവിക്കുന്നതിനു മുന്‍പുള്ളത് കാണിക്കുന്നു
ഇത് ലിബര്‍ട്ടി അല്ലേ ചേട്ടാ (പിന്നേം) . ഷക്കീലപ്പടം കാണിച്ച സിനിമാശാലകള്‍
ശ്വേതയുടെ പടം കാണിക്കില്ല എന്ന് പറയുമ്പോള്‍ ഓര്‍ക്കുക ഇത് മലയാള
സിനിമയാണ് , നവതരംഗമെല്ലാം ഇന്നല്ലേല്‍ നാളെ തീരും വീണ്ടും ഏതേലും ഷക്കീല
വേണം സിനിമാശാലകള്‍ നിറക്കാന്‍.
അല്‍പ്പം
കൂടി ചിന്തിച്ചാല്‍ ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ഒരു സിനിമയില്‍ എന്താണ്
എന്ന് പറയാന്‍ അതിന്റെ സംവിധായകന് അല്ലാതെ ആര്‍ക്ക് സാധിക്കും . തന്മാത്ര
എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരു നടന് നഗ്നനായി വരുന്ന ഒരു ഭാഗം
കാണിക്കാതെ സെന്‍സര്‍ ചെയ്ത ഈ നാട്ടില്‍ ഒരു നടിയുടെ എന്തൊക്കെയോ കാണിക്കും
എന്ന് കരുതുന്ന വിഡ്ഢികള്‍ ആവുകയാണ് ആളുകള്‍. ബ്ലെസ്സിയെപ്പോലെ കഴിവുള്ള ,
തലയില്‍ ആള്‍താമസമുള്ള ഒരു സംവിധായകന് എന്താണ് കരുതി വെച്ചിരിക്കുന്നത്
എന്ന് കാത്തിരിക്കാനുള്ള സാവകാശംപോലും സദാചാരന്മാര്ക്ക്
ഇല്ലാതായിരിക്കുന്നു .
ശ്വേതയുടെ
പ്രസവത്തെപറ്റി നാലുവാക്ക് പറഞ്ഞില്ലേല്‍ നാണക്കേടാണ്, പെണ്ണുമ്പിള്ള
ആഹാരം തരില്ല എന്ന ഒരു അവസ്ഥ വന്നു തുടങ്ങിയിട്ടുണ്ട് . ബ്ലോഗ് എഴുതുക ,
പത്രത്തില്‍ എഴുതുക തുടങ്ങിയ മാര്‍ഗങ്ങളും സദാചാരന്മാര് പിന്തുടരുന്നു .
ഒരു പ്രസവം സിനിമയില്‍ കണ്ടാല്‍ തങ്ങളുടെ ബ്രഹ്മചര്യമോ , ഏകഭാര്യാവൃതമോ
തകരും എന്ന് കരുതുന്ന ഭര്ത്താക്കന്മാരുണ്ട് എന്ന് എനിക്ക് തോനുന്നില്ല ,
കൂടാതെ പ്രസവിക്കുന്നത് കാണുമ്പോള്‍ മോശമായ ഒരു വികാരവും വരികയും
ഇല്ല എന്ന് പ്രസവം കണ്ടിട്ടുള്ളവര്‍ക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു .
ഒരു മിന്നിട്ടില്‍ താഴെയുള്ള ഒരു സീന്‍ ഇത്രയധികം കോലാഹലങ്ങള്‍
ഉണ്ടാക്കുമ്പോള്‍ നാട്ടില്‍ കൊച്ചു കുട്ടികള്‍ക്കുവരെ കിട്ടുന്ന രീതിയില്‍
നീലച്ചിത്രങ്ങള്‍ വഴിവക്കുകളില്‍പോലും കിട്ടുന്നു എന്ന് സദാചാരന്മാര്
അറിഞ്ഞിരിക്കില്ലയോ ആവോ .
രാഷ്ട്രീയ
സദാചാരന്മാരോട് : ഒരു സാധാരണ മലയാളിയെ സംബന്ധിച്ച് ശ്വേതയുടെ പ്രസവം അല്ല
കാര്യം ഈ നാട്ടില്‍ ജീവിക്കാനുള്ള ഏതെങ്കിലും ഒരു നല്ല സാഹചര്യം
ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചുതരൂ .
ഇത്തിരികൂടി
: അമൃതാനന്ദമയിമഠത്തിന്റെ ഒരു ചടങ്ങില്‍ വെച്ച് ശ്വേതയുടെ പ്രസവ
സിനിമയുടെ കലാപം ഉയര്‍ത്തിയ രാഷ്ട്രീയ പ്രമുഖര്‍ , ലിബര്‍ട്ടിയോടെ വായ
തുറന്ന സിനിമയുമായി ബന്ധമുള്ള സംഘടനാ പ്രമുഖന് , മഹിളകളുടെ സംഘടനാ
സാരഥികള്‍, ഞാന്‍ ബഹുമാനിക്കുന്ന ഇക്കാന്റെ ബ്ലോഗ് തുടങ്ങിയ
ആരെയും ഞാന്‍ മനസാ വാചാ കര്‍മണാ ഇതില്‍ പരാമര്‍ശിക്കുകയോ ഉദ്ധേശിക്കുകയോ
ചെയ്യുന്നില്ല എന്ന് ബോധിപ്പിക്കുന്നു . (മഹാരാഷ്ട്രയിലെ പെണ്പിള്ളേരുടെ
അവസ്ഥ വരരുതല്ലോ ; ഒരു വികാര തള്ളലില്‍ എഴുതിപ്പോയതാണ് ; ഇങ്ങ് ഒരു
മൂലയില്‍ കവിതപോലെയോ, കഥപോലെയോ എന്തൊക്കെയോ കുത്തിക്കുറിച്ചു ഞാന്‍
കഴിഞ്ഞോളാം )