Thursday, November 8, 2012

ഘടികാരം

ജീവിത ഘടികാരത്തില്‍ ഞാന്‍ എന്താണ് ?
നിമിഷങ്ങള്‍ തോറും ഊര്‍ജ്ജസ്വലമായ് പാറിനടക്കുന്ന -
പുതിയ കാലം ആദ്യം കടക്കുന്ന ആ നീളന്‍ സൂചിയോ ?
മുന്‍പേ കടന്നു പോയവര്‍ തീര്‍ത്ത ജീവിതചക്രം ഒറ്റക്കുതിപ്പില്‍
കയ്യെത്തിപ്പിടിക്കുന്ന
മറ്റുള്ളവരില്‍ ഒരാളോ ?
അതോ -
നിര്‍ത്താതെ ചലിക്കാന്‍ വിധിച്ച ദോലകമോ ?


18 comments:

  1. ഊര്‍ജ്ജസ്വലമായ് പാറിനടക്കുന്ന ഒരാള്‍

    ReplyDelete
  2. നീ ഊര്‍ജ്ജസ്വലമായ് പാറിനടക്കുന്ന നീളന്‍ സൂചി ആയിരിക്കട്ടെ എന്ന് ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നു.

    ReplyDelete
  3. കാലത്തേക്കാള്‍ വേഗത്തില്‍ നമ്മള്‍ക്ക്‌ ചലിക്കാനാവില്ലല്ലോ! അര്‍ത്ഥവത്തായ വരികള്‍.. അഭിനന്ദനങ്ങള്‍.....

    ReplyDelete
  4. ഈ ലോകത്ത് ആര്‍ക്കും പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നെ ഉള്ളൂ.. സമയം..
    അതു കറങ്ങിക്കൊണ്ടേയിരിക്കും...
    ആശംസകള്‍..

    ReplyDelete
  5. ജീവിത ഘടികാരത്തില്‍ നിര്‍ത്താതെ ചലിക്കുന്ന വലിയ സൂചി തന്നെ..
    എന്നും കാതിലൊരു കൊച്ചു ശബ്ദമുണ്ടാക്കി കടന്നു പോകുന്ന വലിയ സൂചി..

    ReplyDelete
  6. നീളന്‍ സൂചി ചിലപ്പോള്‍
    കുഞ്ഞന്‍ സൂചി മറ്റ് ചിലപ്പോള്‍
    കഞ്ഞുക്കുഞ്ഞന്‍ സൂചി വേറെ ചിലപ്പോള്‍

    അങ്ങനെയാണ് അതിന്റെ രീതി

    ReplyDelete

  7. ഏതു സൂചിയാണെന്നു എനിക്ക് തന്നെ നിശ്ചയമില്ല!
    കവിത വളരെ വളരെ നന്നായിരിയ്ക്കുന്നു.അതിഗംഭീരം

    ReplyDelete
  8. നാമെന്താണെന്ന് നാം തന്നെ കണ്ടെത്തണം.വേറെ വഴിയില്ല.

    ReplyDelete
  9. enikku thonnunnath injection cheyyaanupayogikkunna soochi aanu nee ennaanu..kaaranam vaakkukal kku ithiri moorcha kooduthalaanu

    ReplyDelete
  10. അവയെല്ലാറ്റിനും ഊര്‍ജ്ജം നല്‍കുന്ന ഒരു താക്കോലാകാന്‍ കഴിയട്ടെ......

    ReplyDelete
  11. ഈ ചോദ്യങ്ങള്‍, അത് തന്നെയാണ് ഞാന്‍.ചോദ്യങ്ങള്‍ ഗംഭീരട്ടോ :)

    ReplyDelete
  12. സൂചി ഏതായാലും ,അത്‌ മാറിക്കൊണ്ടിരുന്നാലും,ജീവിത ഘടികാരം ഓടിക്കൊണ്ടിരിക്കട്ടെ, വേനലില്‍ മഴയില്‍ തണുപ്പില്‍...ഓരോ സൂചിയും അവരവരുടെ ജോലി ചെയ്യട്ടെ
    കവിത കലക്കി

    ReplyDelete
  13. കുഞ്ഞു കവിത. നന്നായിട്ടുണ്ട്, ആശംസകള്‍ @PRAVAAHINY

    ReplyDelete
  14. ‘നേരം”അറിയാന്‍ ,നേരത്തെ അറിയാന്‍.....!
    നേര്... ആശംസകള്‍...:)

    ReplyDelete
  15. ഈ വരികള്‍ ഇഷ്ടമായി........

    ReplyDelete
  16. നല്ല വരികള്‍ ..സമയം അത് ആരെയും കാത്തു നില്‍ക്കില്ല ... ആ സത്യത്തെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവര്‍ ആണ് നമ്മളില്‍ പലരും ,

    ReplyDelete
  17. നല്ല ആശയം, വരികള്‍.
    ചിലപ്പോള്‍ നീളന്‍, ചിലപ്പോള്‍ കുള്ളന്‍, നിശ്ചലം ആകുന്നതുവരെ ആകുന്നതും
    ധൃതഗതിയില്‍, മിതഗതിയില്‍, പിന്നെ
    മന്ദഗതിയില്‍ ഗമിച്ചേ മതിയാകൂ.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....