
ദേശീയ
ചിഹ്നങ്ങളേയും , പ്രതീകങ്ങളേയും അപമാനിക്കുന്നതും , മോശമായി
ചിത്രീകരിക്കുന്നതും നിയമ പ്രകാരം കുറ്റകരമാണ് എന്നിരിക്കേ ദേശീയ മൃഗമായ
കടുവയെ കൊല്ലുന്നത് കുറ്റകരമല്ലേ !!. ഇത് ഗവണ്മെന്റ് നേരിട്ട് ചെയ്തത്
കൊണ്ടാണോ കുറ്റകരമല്ലാതാവുന്നത് ?
വന്യജീവി
സംരക്ഷണ നിയമപ്രകാരം കടുവപോലെ വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളെ
വേട്ടയാടി കൊല്ലുന്നത് കുറ്റകരവും കുറഞ്ഞത് രണ്ട് വര്‍ഷം തടവും പതിനായിരം
രൂപ പിഴയും (പിഴസംഖ്യ മരിച്ച കടുവയുടെ കുടുംബത്തിനായിരിക്കും) ഈടാക്കാവുന്ന
കുറ്റവും ആണെന്നിരിക്കെ പകലും , രാത്രിയും നിറതോക്കുമായി മൂന്നു
ഗ്രൂപ്പായി നാട്ടുകാരുടെ കൂട്ടത്തിന്റെ സഹായത്തോടെ പോലീസും , വനം വകുപ്പും
, വെടിക്കാരും നടത്തിയ ഈ അക്രമം വേട്ടയാടല്‍ എന്ന 'കായിക വിനോദത്തിന്റെ '
ഭാഗമാകുകയില്ലേ ?
അതോ വയനാട്ടില്‍ ഒരു കടുവാ സങ്കേതം വരുന്നു എന്ന് കേട്ടത് കൊണ്ടുള്ള ഒരു മുന്‍കരുതല്‍ ആണോ ഇത് ?
ഇങ്ങനെ
അഞ്ചോ പത്തോ ആടിനെ ഉപയോഗിച്ച് ബാക്കിയുള്ള കടുവകളെയും കൊന്നൊടുക്കിയാല്‍
പാവം റിസോര്‍ട്ട് മഫിയക്കോ , കയ്യേറ്റക്കാരനോ വയനാടിനെയും , കാടിനെയും
വിറ്റും , കെട്ടിടം കെട്ടിയും കശാക്കാമല്ലോ . അല്ലാതെ മനുഷ്യരെ നോക്കി
വിരട്ടിയെന്നല്ലാതെ ഉപദ്രവിച്ചു എന്ന് ഒരു മാധ്യമത്തിലും റിപ്പോര്‍ട്ട്
ചെയ്യാത്ത ഒരു ജീവിയെ ഇത്ര ആര്‍ഭാടമായി കൊല്ലാന്‍ വേറെ എന്താണ് പ്രേരണയായത്
?
എവിടേലും
ഒരു മരംവെട്ടിയാലോ , കാക്കയെ വെടിവെച്ചാലോ ബഹളംവെക്കുന്ന കപട
പരിസ്ഥിതിവാദിയില് ഒരുവന് എന്ന് ഇത് വായിക്കുന്ന ആര്‍ക്കേലും തോന്നിയാല്‍
സഹോദരാ ... ഈ മിണ്ടാപ്രാണികള്‍ക്കുവേണ്ടി ആരെങ്കില്ലും എവിടെയെങ്കിലും
ഒഴിഞ്ഞകോണില്‍ ബഹളം കൂട്ടിക്കോട്ടേ ; അല്ലാതെ ഇത്തരം ഗവന്മേന്റ്റ് ,
മാഫിയാ സംഘടിത ആക്രമണങ്ങളെ ചെറുക്കാന്‍ വളരെ ചെറിയ ഒരു കൂട്ടത്തിനു
കഴിയില്ല . ഒരിക്കല്‍ നിങ്ങളും മനസിലാക്കും ഇവയുടെ വില, അന്ന് ഈ മൃഗങ്ങളും
കാടും കടകളില്‍ നിന്ന് വാങ്ങുന്ന ചിത്രങ്ങളില്‍ മാത്രമാകും ഉണ്ടാവുക .
Good thinking
ReplyDeleteMany think this way
Who knows the truth
True!!!
ReplyDeleteമാഫിയാ സംഘടിത ആക്രമണങ്ങള്‍ വളരെ ശരിയാണ് എന്നാല്‍ മാധ്യമങ്ങള്‍ പോലും അതിനു പുറകെ പോയില്ല.നല്ലൊരു പോസ്റ്റ് ട്ടോ
ReplyDeleteവന്യജീവികളുടെ ആവാസ സ്ഥലങ്ങളില്‍ കയറി കൂരവേച്ചിട്ടു കടുവപിടിച്ചേ എന്ന് കരയുന്ന മനുഷ്യന്റെ വിഡ്ഢിത്തം
ReplyDeleteനല്ല പോസ്റ്റ് നിധീഷ്
ആശംസകള്‍
മനുഷ്യന് പെരുകുന്നു.
ReplyDeleteഅവനാണ് ഭൂമിയുടെ യഥാര്‍ത്ഥ അവകാശി.
മറ്റു ജീവജാലങ്ങള്‍ അവന്റെ അടിമകള്‍ !
പ്രകൃതിയോട് ഇണങ്ങിയല്ല നമ്മള് ജീവിക്കുന്നത്, പിണങ്ങിയാണ്.
നിധീഷ്, നല്ല പോസ്റ്റ്........